+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നജ്ഫഗഡ് സേക്രഡ് ഹാർട്ട് പള്ളി കൂദാശ ചെയ്തു

ന്യൂഡൽഹി: നജ്ഫഗഡ് സേക്രഡ് സീറോ മലബാർ പള്ളിയുടെ കൂദാശകർമം ഫരീദാബാദ് രൂപതാധ്യക്ഷൻ മാർ കുര്യാക്കോസ് ഭരണികുളങ്ങര നിർവഹിച്ചു. ജൂണ്‍ 17ന് നടന്ന ആഘോഷമായ വിശുദ്ധ കുർബാനക്ക് മാർ കുര്യാക്കോസ് ഭരണികുളങ്ങര മു
നജ്ഫഗഡ് സേക്രഡ് ഹാർട്ട് പള്ളി കൂദാശ ചെയ്തു
ന്യൂഡൽഹി: നജ്ഫഗഡ് സേക്രഡ് സീറോ മലബാർ പള്ളിയുടെ കൂദാശകർമം ഫരീദാബാദ് രൂപതാധ്യക്ഷൻ മാർ കുര്യാക്കോസ് ഭരണികുളങ്ങര നിർവഹിച്ചു. ജൂണ്‍ 17ന് നടന്ന ആഘോഷമായ വിശുദ്ധ കുർബാനക്ക് മാർ കുര്യാക്കോസ് ഭരണികുളങ്ങര മുഖ്യകാർമികത്വം വഹിച്ചു. ഫാ. സ്റ്റെയിന്‍റലി പുൽത്തറയിൽ, വികാരി ജനറാൾ ഫാ. സിറിയക് കൊച്ചാനുങ്കൽ, ഫാ. മനു മാപ്രയിൽ, ഫാ. ചാർളി കുഴിപ്ര, ഫാ. ജോസഫ് മുതുപ്ലാക്കൽ, ഫാ. ഏബ്രഹാം മറ്റത്താനിക്കൽ, ഫാ. ജോഷി കോട്ടയ്ക്കൽ എന്നിവർ സഹകാർമികരായിരുന്നു. ചടങ്ങിൽ സന്യസ്തരും അത്മായരുമടക്കം നൂറുകണക്കിനാളുകൾ പങ്കെടുത്തു. സ്നേഹവിരുന്നോടെ ചടങ്ങുകൾ സമാപിച്ചു.

റിപ്പാർട്ട്: റെജി നെല്ലിക്കുന്നത്ത്