+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഒഐസിസി യൂത്ത് വിംഗ് കുവൈറ്റ് ഷുഹൈബ് മെമ്മോറിയൽ സെവൻസ് ഫുട്ബോൾ ടൂർണമെന്‍റ്

കുവൈത്ത്: ഒഐസിസി യൂത്ത് വിംഗ് കുവൈത്തിലെ 24 ടീമുകളെ അണിനിരത്തികൊണ്ടു അബാസിയയിലെ ഇഖ്റ ബൈലുൻഗ്വൽ സ്കൂൾ ഗ്രൗണ്ടിൽ ഷുഹൈബ് മെമ്മോറിയൽ സെവൻസ് ഫുട്ബോൾ ടൂർണമെന്‍റ് സംഘടിപ്പിച്ചു.ജൂണ്‍ 17ന് ഉച്ചകഴിഞ്ഞ്
ഒഐസിസി യൂത്ത് വിംഗ് കുവൈറ്റ് ഷുഹൈബ് മെമ്മോറിയൽ സെവൻസ് ഫുട്ബോൾ ടൂർണമെന്‍റ്
കുവൈത്ത്: ഒഐസിസി യൂത്ത് വിംഗ് കുവൈത്തിലെ 24 ടീമുകളെ അണിനിരത്തികൊണ്ടു അബാസിയയിലെ ഇഖ്റ ബൈലുൻഗ്വൽ സ്കൂൾ ഗ്രൗണ്ടിൽ ഷുഹൈബ് മെമ്മോറിയൽ സെവൻസ് ഫുട്ബോൾ ടൂർണമെന്‍റ് സംഘടിപ്പിച്ചു.

ജൂണ്‍ 17ന് ഉച്ചകഴിഞ്ഞ് മൂന്നിന് ഒഐസിസി നാഷണൽ കമ്മിറ്റി പ്രസിഡന്‍റ് വർഗീസ് പുതുക്കുളങ്ങര ടൂർണമെന്‍റ് ഉദ്ഘാടനം ചെയ്തു. ഒഐസിസി യൂത്ത് വിംഗ് പ്രസിഡന്‍റ് ജോബിൻ ജോസ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ നിഖിൽ പാവൂർ സ്വാഗതം ആശംസിച്ചു. രാജീവ് നടുവിലേമുറി, സാമുവൽ ചാക്കോ, ക്രിസ്റ്റിഫർ ഡാനിയേൽ, കൃഷ്ണൻ കടലുണ്ടി തുടങ്ങിയ ഒഐസിസി നേതാക്കൾ ആംസകൾ നേർന്നു സംസാരിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ