+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മെഗാ ഇഫ്താർ സംഗമം

കുവൈത്ത്: കുവൈറ്റ് ഇന്‍റഗ്രേറ്റഡ് ഇന്ത്യൻ സ്കൂളിൽ മെഗാ ഇഫ്താർ സംഗമം നടത്തി. മേയ് 31 ന് സംഘടിപ്പിച്ച സംഗമം കെ കഐംഎ പ്രസിഡന്‍റ് ഇബ്രാഹിൽ കുന്നിൽ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ അബ്ദുൽ ഫത്താഹ് റംസാൻ സന്ദേ
മെഗാ ഇഫ്താർ സംഗമം
കുവൈത്ത്: കുവൈറ്റ് ഇന്‍റഗ്രേറ്റഡ് ഇന്ത്യൻ സ്കൂളിൽ മെഗാ ഇഫ്താർ സംഗമം നടത്തി. മേയ് 31 ന് സംഘടിപ്പിച്ച സംഗമം കെ കഐംഎ പ്രസിഡന്‍റ് ഇബ്രാഹിൽ കുന്നിൽ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ അബ്ദുൽ ഫത്താഹ് റംസാൻ സന്ദേശം നൽകി. വൈസ് ചെയർമാൻ ഹംസ പയ്യന്നൂർ, ജനറൽ സെക്രട്ടറി കെ. ബഷീർ, ബ്രാഞ്ച് പ്രസിഡന്‍റ് ഹനീഫ പടന്ന, എ.പി. അബ്ദുൽ സലാം, കെ.സി. റഫീഖ്, കലാം മൗലവി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

അബ്ദുൽ ലത്തീഫ് മദനി, ഉസ്മാൻ ദാരിമി, മലബാർ ഗോൾഡ് മാർക്കറ്റിംഗ് മാനേജർ വിപിൻ, എസ്.എ. ലബ തുടങ്ങിയ പൗര പ്രമുഖരും പങ്കെടുത്തു. മജീദ് റവാബി, വി.എച്ച്. മുസ്തഫ, ഷഹീദ് ലബ ഷംസീർ നാസർ, മുനീർ കുനിയ, ലത്തീഫ് പള്ളത് തുടങ്ങിയ ബ്രാഞ്ച് നേതാക്കൾ നേതൃത്വം നൽകി.

അബാസിയ ബ്രാഞ്ച് ജനറൽ സെക്രട്ടറി വി.കെ. അബ്ദുൾ നാസർ സ്വാഗതം പറഞ്ഞു. ബ്രാഞ്ച് ആക്ടിംഗ് പ്രസിഡന്‍റ് നജ്മുദ്ദീൻ അധ്യക്ഷത വഹിച്ചു. അഡ്മിൻ സെക്രട്ടറി അബ്ദുൽ കരീം നന്ദി പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ