
കോതമംഗലത്തിനടുത്ത് മാമംഗലം വനമേഖലയോട് ചേർന്നുള്ള പ്രദേശങ്ങളിലെ ജനങ്ങളെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയാണ് കഴിഞ്ഞ ദിവസം കാൺമാനില്ല എന്ന ഒരു പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.
പാപ്പച്ചൻ എന്നയാളെ കാൺമാനില്ലെന്നും ഇദ്ദേഹത്തിന്റെ രൂപവും ഉയരവും നിറവും പ്രായവുമൊക്കെ രേഖപ്പെടുത്തിക്കൊണ്ടായിരുന്നു പോസ്റ്റർ.
നവാഗതനായ സിന്റോ സണ്ണി സംവിധാനം ചെയ്യുന്ന പാപ്പച്ചൻ ഒളിവിലാണ് എന്ന ചിത്രത്തിന്റെ ഭാഗമായാണ് കാൺമാനില്ല എന്ന പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. സൈജു കുറുപ്പാണ് ചിത്രത്തിലെ പാപ്പൻ എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ശ്രിന്ധ, ദർശന എന്നിവരാണ് നായികമാർ. വിജയരാഘവൻ, അജു വർഗീസ്, ജഗദീഷ്, ജോണി ആന്റണി, കോട്ടയം നസീർ, ശിവജി ഗുരുവായൂർ ,ജോളി ചിറയത്ത്, ശരൺ രാജ്, ഷിജു മാടക്കര, വീണാ നായർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഗാനങ്ങൾ - ഹരി നാരായണൻ, സിന്റോ സണ്ണി. സംഗീതം - ഔസേപ്പച്ചൻ. ഛായാഗ്രഹണം - ശ്രീജിത്ത് നായർ. എഡിറ്റിംഗ് - രതിൻ രാധാകൃഷ്ണൻ. കലാസംവിധാനം - വിനോദ് പട്ടണക്കാടൻ. കോസ്റ്റ്യും ഡിസൈൻ -സുജിത് മട്ടന്നൂർ.
മേക്കപ്പ് - മനോജ്, കിരൺ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - ബോസാ സത്യാശിലൻ. പ്രൊഡക്ഷൻ മാനേജർ -- ലിബിൻ വർഗീസ്. പ്രൊഡക്ഷൻ എക്സിക്യുട്ടീവ് - പ്രസാദ് നമ്പ്യാങ്കാവ്. പ്രൊഡക്ഷൻ കൺട്രോളർ- പ്രശാന്ത് നാരായണൻ. തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറിൽ തോമസ് തിരുവല്ലയാണ് ചിത്രം നിർമിക്കുന്നത്.