ഇംഫാൽ: മണിപ്പുരിൽ മന്ത്രിമന്ദിരം ലക്ഷ്യമിട്ട് കലാപകാരികളുടെ ബോംബാക്രമണം. മന്ത്രി ഖേംചന്ദ് യുമ്നാമിന്റെ ഇംഫാലിലെ വസതിക്കു മുന്നിലുണ്ടായ സ്ഫോടനത്തിൽ ഒരു സിആർപിഎഫ് ജവാനും ഒരു സ്ത്രീക്കും പരിക്കേറ്റു. ശനിയാഴ്ച രാവിലെ പത്തു മണിയോടെയാണ് ആക്രമണം. മോട്ടോർസൈക്കിളിലെത്തിയ രണ്ടുപേരാണ് ബോംബ് എറിഞ്ഞത്.
മുഖ്യകവാടത്തിന് ഏതാനും മീറ്റർ അകലെ വീണതിനാൽ വൻ ദുരന്തം ഒഴിവായി. സ്ഫോടനസ്ഥലം സന്ദർശിച്ച മുഖ്യമന്ത്രി എൻ. ബിരേൻ സിംഗ് ആക്രമണത്തെ അപലപിച്ചു.
മുഖ്യകവാടത്തിന് ഏതാനും മീറ്റർ അകലെ വീണതിനാൽ വൻ ദുരന്തം ഒഴിവായി. സ്ഫോടനസ്ഥലം സന്ദർശിച്ച മുഖ്യമന്ത്രി എൻ. ബിരേൻ സിംഗ് ആക്രമണത്തെ അപലപിച്ചു.