+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സിക്കിം മേഘവിസ്ഫോടനം: മരണം 27 ആയി, 141 പേർക്കായി തെരച്ചിൽ

ജ​​​​ൽ​​​​പാ​​​​യ്ഗു​​​​രി: പ​​​​ശ്ചി​​​​മ​​​​ബം​​​​ഗാ​​​​ളി​​​​ൽ​​​​നി​​​​ന്ന് ഇ​​​​ന്ന​​​​ലെ ഒ​​​​രു സൈ​​​​നി​​​​ക​​​​ന്‍റെ മൃ​​​​ത​​​​ദേ​​​​ഹം​​​​കൂ​​​​ടി ല​​​​ഭി​​​​ച്ച​​​​തോ​​​​ടെ വ​​​​ട​​​​ക്ക​​
സിക്കിം മേഘവിസ്ഫോടനം: മരണം 27 ആയി, 141 പേർക്കായി തെരച്ചിൽ
ജ​​​​ൽ​​​​പാ​​​​യ്ഗു​​​​രി: പ​​​​ശ്ചി​​​​മ​​​​ബം​​​​ഗാ​​​​ളി​​​​ൽ​​​​നി​​​​ന്ന് ഇ​​​​ന്ന​​​​ലെ ഒ​​​​രു സൈ​​​​നി​​​​ക​​​​ന്‍റെ മൃ​​​​ത​​​​ദേ​​​​ഹം​​​​കൂ​​​​ടി ല​​​​ഭി​​​​ച്ച​​​​തോ​​​​ടെ വ​​​​ട​​​​ക്ക​​​​ൻ സി​​​​ക്കി​​​​മി​​​​ൽ ബു​​​​ധ​​​​നാ​​​​ഴ്ച പു​​​​ല​​​​ർ​​​​ച്ചെ മേ​​​​ഘ​​​​വി​​​​സ്ഫോ​​​​ട​​​​ന​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്നു​​​​ണ്ടാ​​​​യ മി​​​​ന്ന​​​​ൽ പ്ര​​​​ള​​​​യ​​​​ത്തി​​​​ൽ മ​​​​രി​​​​ച്ച​​​​വ​​​​ർ 27 ആ​​​​യി.

കാ​​​​ണാ​​​​താ​​​​യ 141 പേ​​​​ർ​​​​ക്കാ​​​​യി തെ​​​​ര​​​​ച്ചി​​​​ൽ പു​​​​രോ​​​​ഗ​​​​മി​​​​ക്കു​​​​ക​​​​യാ​​​​ണ്. ബ​​​​ർ​​​​ദം​​​​ഗി​​​​ലെ സൈ​​​​നി​​​​ക ക്യാ​​​​ന്പി​​​​ൽ​​​​നി​​​​ന്നു കാ​​​​ണാ​​​​താ​​​​യ 23 സൈ​​​​നി​​​​ക​​​​രി​​​​ൽ എ​​​​ട്ടു​​പേ​​​​രു​​​​ടെ മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ളാ​​​​ണ് ടി​​​​സ്റ്റ ന​​​​ദി​​​​യി​​​​ൽ​​​​നി​​​​ന്ന് ഇ​​​​തു​​​​വ​​​​രെ ല​​​​ഭി​​​​ച്ച​​​​ത്.

മം​​​​ഗ​​​​ൻ, ഗ്യാ​​​ങ്ടോ​​​ക്ക്, പ​​​​ക്‌​​​​യോം​​​​ഗ്, ന​​​​മ​​​​ച്ചി എ​​​​ന്നീ ജി​​​​ല്ല​​​​ക​​​​ളി​​​​ലെ കാ​​​​ൽ​​​​ല​​​​ക്ഷം​​​​പേ​​​​രെ പ്ര​​​​ള​​​​യം ബാ​​​​ധി​​​​ച്ചു. 1200 വീ​​​​ടു​​​​ക​​​​ളും 13 പാ​​​​ല​​​​ങ്ങ​​​​ളും ഒ​​​​ലി​​​​ച്ചു​​​​പോ​​​​യി. പ​​​​രി​​​​ക്കേ​​​​റ്റ 26 പേ​​​​ർ ഗു​​​​രു​​​​ത​​​​രാ​​​​വ​​​​സ്ഥ​​​​യി​​​​ൽ വി​​​​വി​​​​ധ ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളി​​​​ൽ ചി​​​​കി​​​​ത്സ​​​​യി​​​​ലു​​​​ണ്ട്.

ദേ​​​​ശീ​​​​യ​​​​ദു​​​​ര​​​​ന്ത​​​​നി​​​​വാ​​​​ര​​​​ണ​​​​സേ​​​​ന​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ 2413 പേ​​​​രെ ര​​​​ക്ഷ​​​​പ്പെ​​​​ടു​​​​ത്തി. 22 ദു​​​​രി​​​​താ​​​​ശ്വാ​​​​സ ക്യാ​​​​ന്പു​​​​ക​​​​ളി​​​​ലാ​​​​യി 6875 പേ​​​​രെ മാ​​​​റ്റി​​​​പ്പാ​​​​ർ​​​​പ്പി​​​​ച്ചു. മ​​​​രി​​​​ച്ച​​​​വ​​​​രു​​​​ടെ കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്ക് മു​​​​ഖ്യ​​​​മ​​​​ന്ത്രി നാ​​​​ലു​​​​ല​​​​ക്ഷം രൂ​​​​പ വീ​​​​തം ധ​​​​ന​​​​സ​​​​ഹാ​​​​യം പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​​രു​​​​ന്നു.