+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓസ്ട്രിയൻ സർക്കാർ ഏഴ് മോസ്കുകൾ അടച്ചുപൂട്ടും

വിയന്ന: ഓസ്ട്രിയൻ സഖ്യ സർക്കാർ വിവാദ തുർക്കി സംഘടനയായ ആറ്റിബ് നേതൃത്വം നൽകുന്ന സംഘടനകൾക്കും ആരാധനാലയങ്ങൾക്കുമെതിരായ നടപടി തുടങ്ങി. ആറ്റിബ് എന്ന സംഘടനയിൽ അഫിലിയേറ്റ് ചെയ്ത ഏഴു മോസ്കുകൾ ഉടനടി അടച്ചുപൂട
ഓസ്ട്രിയൻ സർക്കാർ ഏഴ് മോസ്കുകൾ അടച്ചുപൂട്ടും
വിയന്ന: ഓസ്ട്രിയൻ സഖ്യ സർക്കാർ വിവാദ തുർക്കി സംഘടനയായ ആറ്റിബ് നേതൃത്വം നൽകുന്ന സംഘടനകൾക്കും ആരാധനാലയങ്ങൾക്കുമെതിരായ നടപടി തുടങ്ങി. ആറ്റിബ് എന്ന സംഘടനയിൽ അഫിലിയേറ്റ് ചെയ്ത ഏഴു മോസ്കുകൾ ഉടനടി അടച്ചുപൂട്ടനാണ് സർക്കാർ തീരുമാനം. വിദേശ സഹായം കൈപ്പറ്റിയത് നിയമവിരുദ്ധമായതിനാലാണ് സർക്കാർ നടപടി.

വിവാദ തുർക്കി സംഘടനയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള എല്ലാ മുസ് ലിം സംഘടനകളുടെയും മോസ്കുകളുടെയും പ്രവർത്തനം കർശനമായി നിരീക്ഷിക്കാൻ ഓസ്ട്രിയൻ ഭരണകൂടം വെള്ളിയാഴ്ച തീരുമാനമെടുത്തു. ചർച്ചകളിൽ സെബാസ്റ്റ്യൻ കുർസും ക്രിസ്ത്യാൻ സ്ട്രാഹെയും പങ്കെടുത്തു.

ചാൻസലർ നേരിട്ട് കൈകാര്യം ചെയ്യുന്ന മതകാര്യ വകുപ്പാണ് മോസ്കുകൾ അടച്ചുപൂട്ടാൻ ഉത്തരവിറക്കിയത്. പത്താമത്തെ ജില്ലയിലെ ആന്േ‍റാണ്‍ പ്ലാറ്റ്സിലേ മോസ്കും അടച്ചു പൂട്ടുന്നവയിൽപെടും.

രാജ്യത്തെ ഇസ് ലാമിക നിയമനത്തിന്‍റെ ലംഘനം മൂലമാണ് നടപടിയെന്ന് വകുപ്പ് സെക്രട്ടറി വ്യക്തമാക്കി. രാജ്യത്തെ ഇമാമുമാർ, മുസ്ലിം സംഘടനകൾ തുടങ്ങിയവ വിദേശ സഹായം കൈപ്പറ്റുന്നത് രാജ്യത്തെ നിയമത്തിന് വിരുദ്ധമാണ്. തന്നെയുമല്ല തുർക്കിയിൽ നിന്ന് ശന്പളം കൈപ്പറ്റുന്ന 40 ഇമാമുമാരുടെ റസിഡന്‍റ് പെർമിറ്റ് ഇതോടെ ഇല്ലാതാകും. തുർക്കിഷ്, ഓസ്ട്രിയൻ, ഇസ് ലാമിക കൾച്ചറൽ യൂണിയനിൽപ്പെടുന്നവരാണ് ഈ 40 ഇമാമുമാർ.

റിപ്പോർട്ട്: ഷിജി ചീരംവേലിൽ