ന്യൂഡല്‍ഹി: ഗാസയില്‍ ഇസ്രായേല്‍-ഹമാസ് യുദ്ധത്തിന് സാഹചര്യമൊരുങ്ങുന്ന പശ്ചാത്തലത്തില്‍ ഇന്ത്യക്കാര്‍ക്ക് മാര്‍ഗനിര്‍ദേശം പുറത്തിറക്കി വിദേശകാര്യമന്ത്രാലയം. ഇസ്രയേലിലെ ഇന്ത്യന്‍ എംബസി നേരിട്ടാണ് സുപ്രധാനമായ മാര്‍ഗനിര്‍ദേശം നല്‍കിയത്.
സംഘര്‍ഷസാഹചര്യത്തില്‍ ഇന്ത്യക്കാര്‍ തികച്ചും ജാഗ്രത പാലിക്കണം. പ്രാദേശിക ഭരണകൂടം നല്കുന്ന സുരക്ഷാമുന്‍കരുതലുകള്‍ എല്ലാം കൃത്യമായി പാലിക്കണം. അനാവശ്യയാത്രകള്‍ ഒഴിവാക്കണം. സുരക്ഷിത സ്ഥാനത്തുതന്നെ തുടരണം.
അടിയന്തര സാഹചര്യങ്ങളില്‍ ബന്ധപ്പെടാനായി അധികൃതര്‍ ഹെല്‍പ്പ്ലൈനും പുറത്തിറക്കി. ഹെല്‍പ്പ് ലൈന്‍ നമ്പര്‍: +97235226748, ഇ-മെയിൽ: cons1.telaviv@mea.gov.in.
ശനിയാഴ്ച രാവിലെ ആറോടെ ഓപ്പറേഷന് "അല്‍- അഖ്സ സ്റ്റോം' എന്ന പേരിലാണ് ഹമാസ് ഇസ്രയേലിനെതിരേ ആക്രമണം ആരംഭിച്ചത്.