സന്യാസ വ്രതവാഗ്ദാന സുവർണ ജൂബിലി ആഘോഷിച്ചു

12:43 AM Jun 09, 2018 | Deepika.com
ബംഗളൂരു: മാണ്ഡ്യ രൂപതയുടെ വികാരി ജനറാളും ഹൊങ്ങസാന്ദ്ര തിരുക്കുടുംബ ഫൊറോനാ ഇടവക വികാരിയുമായ റവ.ഡോ. മാത്യു കോയിക്കര സിഎംഐയുടെ സന്യാസ വ്രതവാഗ്ദാന സുവർണ ജൂബിലി ആഘോഷിച്ചു. ഹൊങ്ങസാന്ദ്ര തിരുക്കുടുംബ ഫൊറോനാ ദേവാലയത്തിൽ നടന്ന ആഘോഷമായ കൃതജ്ഞതാബലിയിൽ റവ.ഡോ. മാത്യു കോയിക്കര സിഎംഐ മുഖ്യകാർമികത്വം വഹിച്ചു. തുടർന്ന് നടന്ന അനുമോദന സമ്മേളനം മാണ്ഡ്യ രൂപതാധ്യക്ഷൻ മാർ ആന്‍റണി കരിയിൽ ഉദ്ഘാടനം ചെയ്തു.

ധർമാരാം കോളജ് റെക്ടർ ഫാ. ജോർജ് ഇട‍യാടിയിൽ സിഎംഐ, ബംഗളൂരു അതിരൂപതാ വികാരി ജനറാൾ മോൺ. ഫ്രാൻസിസ്, രൂപതാ പ്രൊക്യുറേറ്റർ ഫാ. സജി പരിയപ്പനാൽ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി മാത്യു മാമ്പ്ര, സഹവികാരി ഫാ. ബിനോയി വാഴയിൽ, കൈക്കാരൻ ജോയ് വടക്കൻ എന്നിവർ‌ ആശംസകൾ നേർന്നു. സ്നേഹവിരുന്നോടെ പരിപാടികൾസമാപിച്ചു.