+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബം​ഗ​ളൂ​രു​വി​ലെ ബ​ന്ദ് ഭാ​ഗി​കം; ബ​സ്, ഓ​ട്ടോ സ​ര്‍​വീ​സ് മു​ട​ങ്ങി​യി​ല്ല

ബം​ഗ​ളൂ​രു: ത​മി​ഴ്‌​നാ​ടി​ന് കാ​വേ​രി ന​ദീ​ജ​ലം വി​ട്ടു​കൊ​ടു​ക്കു​ന്ന​തി​നെ​തി​രേ ക​ര്‍​ഷ​ക സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ക​ര്‍​ണാ​ട​ക ജ​ല​സം​ര​ക്ഷ​ണ സ​മി​തി ബം​ഗ​ളൂ​രു​വി​ല്‍ ആ​ഹ്വാ​നം ചെ​യ്ത ബ
ബം​ഗ​ളൂ​രു​വി​ലെ ബ​ന്ദ് ഭാ​ഗി​കം; ബ​സ്, ഓ​ട്ടോ സ​ര്‍​വീ​സ് മു​ട​ങ്ങി​യി​ല്ല
ബം​ഗ​ളൂ​രു: ത​മി​ഴ്‌​നാ​ടി​ന് കാ​വേ​രി ന​ദീ​ജ​ലം വി​ട്ടു​കൊ​ടു​ക്കു​ന്ന​തി​നെ​തി​രേ ക​ര്‍​ഷ​ക സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ക​ര്‍​ണാ​ട​ക ജ​ല​സം​ര​ക്ഷ​ണ സ​മി​തി ബം​ഗ​ളൂ​രു​വി​ല്‍ ആ​ഹ്വാ​നം ചെ​യ്ത ബ​ന്ദ് ഭാ​ഗി​കം. ന​ഗ​ര​ത്തി​ലെ ബ​സ്, ഓ​ട്ടോ സ​ര്‍​വീ​സ് മു​ട​ങ്ങി​യി​ട്ടി​ല്ല.

റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ല്‍ പോ​ലീ​സ് ക​ന​ത്ത സു​ര​ക്ഷ​യൊ​രു​ക്കി​യി​ട്ടു​ണ്ട്. ബ​ന്ദി​ന് അ​നു​മ​തി​യി​ല്ലെ​ന്നും ഒ​രു ത​ര​ത്തി​ലു​ള്ള പ്ര​തി​ഷേ​ധ​ങ്ങ​ളും ഇ​ന്ന് അ​നു​വ​ദി​ക്കി​ല്ലെ​ന്നും ബം​ഗ​ളൂ​രു സി​റ്റി പോ​ലീ​സ് ക​മ്മീ​ഷണ​ര്‍ ക​ഴി​ഞ്ഞ ദി​വ​സം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

സം​ഘ​ര്‍​ഷ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് തി​ങ്ക​ളാ​ഴ്ച അ​ര്‍​ധ​രാ​ത്രി​മു​ത​ല്‍ ബം​ഗ​ളൂ​രു​വി​ല്‍ പോ​ലീ​സ് നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ബ​ന്ദു​ക​ള്‍​ക്കോ പ​തി​ഷേ​ധ​ത്തി​നോ പ്ര​ക​ട​ന​ത്തി​നോ അ​നു​മ​തി​യി​ല്ലെ​ന്നും അ​ഞ്ചി​ല്‍ കൂ​ടു​ത​ല്‍ പേ​ര്‍ കൂ​ട്ടം​കൂ​ടി നി​ല്‍​ക്ക​രു​തെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

ബ​ന്ദ് ആ​ഹ്വാ​നം ചെ​യ്ത സം​ഘ​ട​ക​ള്‍​ക്കി​ട​യി​ല്‍ ഭി​ന്ന​ത​യു​ണ്ട്. ക​ന്ന​ഡ ഭാ​ഷാ സം​ഘ​ട​ന​ക​ളും ക​ര്‍​ഷ​ക സം​ഘ​ട​ന​ക​ളും ത​മ്മി​ലു​ള്ള ഭി​ന്ന​ത​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ​കു​തി​യോ​ളം സം​ഘ​ട​ന​ക​ള്‍ ബ​ന്ദി​ന് പി​ന്തു​ണ പി​ന്‍​വ​ലി​ച്ചി​രു​ന്നു

രാ​വി​ലെ ആ​റി​ന് തു​ട​ങ്ങി​യ ബ​ന്ദ് വൈ​കുന്നേരം ആ​റ് വ​രെ തു​ട​രും.