ബംഗളൂരു: റംസാൻ അവധി പ്രമാണിച്ച് കേരള ആർടിസി പ്രത്യേക സർവീസുകൾ നടത്തും. കേരളത്തിലേക്ക് 30 സ്പെഷൽ ബസുകളും മടക്കയാത്രയ്ക്ക് 27 ബസുകളുമാണ് സർവീസ് നടത്തുന്നത്. യാത്രാത്തിരക്ക് കൂടുതലുള്ള ജൂണ്‍ 13, 14, 15 തീയതികളിലാണ് കേരള ആർടിസി നാട്ടിലേക്ക് സ്പെഷൽ സർവീസുകൾ പ്രഖ്യാപിച്ചത്. ഇത്തവണ റംസാൻ വെള്ളിയാഴ്ചയായതിനാൽ ശനിയാഴ്ച അവധികൂടിയെടുത്ത് മൂന്നു ദിവസം അവധി ലഭിക്കുമെന്നതിനാൽ നിരവധിപ്പേരാണ് ഈ ദിവസങ്ങളിൽ നാട്ടിൽ പോകാനിരിക്കുന്നത്. തിരക്കനുസരിച്ച് കൂടുതൽ സ്പെഷൽ ബസുകൾ പ്രഖ്യാപിക്കുമെന്ന് കേരള ആർടിസി അറിയിച്ചിട്ടുണ്ട്.
അവധിക്കു ശേഷം തിരികെ ബംഗളൂരുവിലേക്ക് 27 സ്പെഷൽ ബസുകളും സർവീസുകൾ നടത്തുന്നുണ്ട്. ജൂണ്‍ 15, 16, 17 തീയതികളിലാണ് മടക്കസർവീസുകൾ.
കേരളത്തിലേക്കുള്ള പ്രത്യേക സർവീസുകൾ
രാത്രി 9.10ന് ബംഗളൂരു കോഴിക്കോട് സൂപ്പർ ഡീലക്സ് (മാനന്തവാടികുട്ട വഴി)
9.25ന് ബംഗളൂരു കോഴിക്കോട് സൂപ്പർ എക്സ്പ്രസ് (മാനന്തവാടികുട്ട വഴി)
9.35ന് ബംഗളൂരു കോഴിക്കോട് സൂപ്പർ ഡീലക്സ് (മാനന്തവാടികുട്ട വഴി)
7.15ന് ബംഗളൂരു തൃശൂർ സൂപ്പർ ഡീലക്സ് (മാനന്തവാടികുട്ട വഴി)
6.35ന് ബംഗളൂരു എറണാകുളം സൂപ്പർ ഡീലക്സ് (മാനന്തവാടികുട്ട വഴി)
6.05ന് ബംഗളൂരു കോട്ടയം സൂപ്പർ ഡീലക്സ് (മാനന്തവാടികുട്ട വഴി)
9.01ന് ബംഗളൂരു കണ്ണൂർ സൂപ്പർ എക്സ്പ്രസ് (ഇരിട്ടി മട്ടന്നൂർ വഴി)
10.15ന് ബംഗളൂരു പയ്യന്നൂർ സൂപ്പർ എക്സ്പ്രസ് (ആലക്കോട് വഴി)
9.50ന് ബംഗളൂരു കണ്ണൂർ സൂപ്പർ ഡീലക്സ് (ഇരിട്ടി മട്ടന്നൂർ വഴി)
9.40ന് ബംഗളൂരു കണ്ണൂർ സൂപ്പർ ഡീലക്സ് (തലശേരി വഴി)
തിരികെ ബംഗളൂരുവിലേക്ക്
രാത്രി 7.35ന് കോഴിക്കോട് ബംഗളൂരു സൂപ്പർ ഡീലക്സ് (മാനന്തവാടികുട്ട വഴി)
8.10ന് കോഴിക്കോട്ബംഗളൂരു സൂപ്പർ ഡീലക്സ് (മാനന്തവാടികുട്ട വഴി)
8.35ന് കോഴിക്കോട് ബംഗളൂരു സൂപ്പർ എക്സ്പ്രസ് (മാനന്തവാടികുട്ട വഴി)
8.02ന് കണ്ണൂർ ബംഗളൂരു സൂപ്പർ ഡീലക്സ് (ഇരിട്ടിമട്ടന്നൂർ വഴി)
7.15ന് തൃശൂർ ബംഗളൂരു സൂപ്പർ ഡീലക്സ് (മാനന്തവാടികുട്ട വഴി)
5.30ന് എറണാകുളം ബംഗളൂരു സൂപ്പർ ഡീലക്സ് (മാനന്തവാടികുട്ട വഴി)
5.00ന് കോട്ടയം ബംഗളൂരു സൂപ്പർ ഡീലക്സ് (മാനന്തവാടികുട്ട വഴി)
8.00ന് കണ്ണൂർ ബംഗളൂരു സൂപ്പർ എക്സ്പ്രസ് (ഇരിട്ടി മട്ടന്നൂർ വഴി)
5.30ന് പയ്യന്നൂർ ബംഗളൂരു സുപ്പർ എക്സ്പ്രസ് (ആലക്കോട് വഴി)
റംസാൻ അവധി: സ്പെഷൽ സർവീസുകളുമായി കേരള ആർടിസി
10:51 PM May 30, 2018 | Deepika.com