ബംഗളൂരു: ബസവനഗറിൽ പണികഴിപ്പിച്ച ക്രൈസ്റ്റ് പബ്ലിക് സ്കൂളിന്റെ ആശീർവാദകർമവും ഉദ്ഘാടനവും ജൂണ്‍ രണ്ടിന് നടക്കും. വൈകുന്നേരം 4.45ന് ഷെർവുഡ് റോഡിലെ സ്കൂൾ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ മാണ്ഡ്യ രൂപതാധ്യക്ഷൻ മാർ ആൻറണി കരിയിൽ സ്കൂളിന്റെ ആശീർവാദകർമം നിർവഹിക്കും. തുടർന്ന് ബിടിഎം ലേഒൗട്ട് എംഎൽഎ ടി. രാമലിംഗ റെഡ്ഡി ഉദ്ഘാടനം ചെയ്യും.
കെ.ആർ പുരം എംഎൽഎ ബി.എ. ബസവരാജ് മുഖ്യപ്രഭാഷണം നടത്തും. എംഎൽസി കെ. നാരായണസ്വാമി, ബിബിഎംപി കോർപറേറ്റർ എസ്.ജി. നാഗരാജ്, ബിജെപി സംസ്ഥാന വക്താവ് ഗീത വിവേകാനന്ദ, മാണ്ഡ്യ രൂപതാ വിദ്യാഭ്യാസ കമ്മീഷൻ സെക്രട്ടറി ഫാ. ജോമോൻ കോലെഞ്ചേരി, ്രെകെസ്റ്റ് അക്കാഡമി ഗ്രൂപ്പ് മാനേജർ ഫാ. ജോയ്സ് എലുവത്തിങ്കൽ സിഎംഐ എന്നിവർ ആശംസകളർപ്പിക്കും. വൈകുന്നേരം ആറിന് ഗാനസന്ധ്യ, ഏകാംഗനാടകം എന്നിവയും നടക്കും.
ബസവനഗർ ക്രൈസ്റ്റ് പബ്ലിക് സ്കൂൾ ഉദ്ഘാടനം ജൂണ്‍ രണ്ടിന്
05:00 PM May 29, 2018 | Deepika.com