+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫാ. ടോമി എടാട്ട് മരിയൻ മിനിസ്ട്രി യുകെ സ്പിരിച്വൽ ഡയറക്ടർ

ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാർ രൂപത മെത്രാൻ മാർ ജോസഫ് സ്രാന്പിക്കൽ രക്ഷാധികാരി ആയ മരിയൻ മിനിസ്ട്രി യുകെയുടെസ്പിരിച്വൽ ഡറക്ടറായി ഫാ. ടോമി എടാട്ട് ചുമതലയേറ്റു. സീറോ മലബാർ രൂപത ലണ്ടൻ റീജണ്
ഫാ. ടോമി എടാട്ട് മരിയൻ മിനിസ്ട്രി യുകെ സ്പിരിച്വൽ ഡയറക്ടർ
ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാർ രൂപത മെത്രാൻ മാർ ജോസഫ് സ്രാന്പിക്കൽ രക്ഷാധികാരി ആയ മരിയൻ മിനിസ്ട്രി യുകെയുടെ

സ്പിരിച്വൽ ഡറക്ടറായി ഫാ. ടോമി എടാട്ട് ചുമതലയേറ്റു. സീറോ മലബാർ രൂപത ലണ്ടൻ റീജണ്‍ Bromley, Catford-lee, Dartford, Thomden Heath (Part of) എന്നീ ഇടവകയുടെ ചാപ്ലിയന്‍റെ ചുമതലയും ഫാ. ടോമി എടാട്ടിനാണ്.

രുപതയോടും മെത്രാനോടും ചേർന്നു നിന്നുകൊണ്ട് ഇംഗ്ലണ്ടിൽ സീറോ മലബാർ സഭയെ ആത്മീയമായി പടുത്തുയർത്തുക എന്നതായിരിക്കും മരിയൻ മിനിസ്ട്രിയുടെ പ്രഥമ ലക്ഷ്യമെന്ന് ഫാ. ടോമി എടാട്ട് പറഞ്ഞു.

മരിയൻ മിനിസ്ട്രിയുടെ തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് ബ്രദർ തോമസ് സാജിനോടൊപ്പം നേതൃത്വം നൽകാൻ ബ്രദർ ചെറിയാൻ സാമുവലിനെ ഡയറക്ടറായും ബ്രദർ ഡാനി ഇന്നസെന്‍റിനെ മ്യൂസിക് മിനിസ്ട്രി കോഓർഡിനേറ്ററായും നിയമിച്ചതായി ഫാ. ടോമി എടാട്ട് അറിയിച്ചു.

റിപ്പോർട്ട്: ജെഗി ജോസഫ്