ബർലിൻ: ലോകത്തെ ഏറ്റവും ശക്തമായ പാസ്പോർട്ടുകളിൽ ജർമൻ പാസ്പോർട്ടിനു രണ്ടാം സ്ഥാനം. വിസയില്ലാതെ പ്രവേശനം ലഭിക്കുന്ന രാജ്യങ്ങളുടെ എണ്ണമാണ് പാസ്പോർട്ടിന്റെ ശേഷി അളക്കാൻ മാനദണ്ഡമാക്കിയിരിക്കുന്നത്. ഈ പട്ടികയിൽ സിംഗപ്പൂർ ജർമനിയുമായി രണ്ടാം സ്ഥാനം പങ്കുവയ്ക്കുന്പോൾ ജപ്പാനാണ് ഒന്നാമത്. ജാപ്പനീസ് പാസ്പോർട്ടുള്ളവർക്ക് 189 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാം.
188 രാജ്യങ്ങളിലേക്കാണ് ജർമൻ പാസ്പോർട്ടുള്ളവർക്ക് വിസരഹിത യാത്ര ഇപ്പോൾ അനുവദനീയമായിട്ടുള്ളത്. യുകെയും യുഎസും ചൈനയുമെല്ലാം ഇക്കാര്യത്തിൽ ജർമനിയെക്കാൾ പിന്നിലാണ്.
ഇറ്റലിയാണ് പട്ടികയിൽ മൂന്നാമത്. കൂടെ ഫിൻലാൻഡ്, ഫ്രാൻസ്, സ്പെയിൻ, സ്വീഡൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളും ഇതേ സ്ഥാനം പങ്കുവയ്ക്കുന്നു. നോർവേ നാലാമതും(186) എത്തി.
എൺപത്തിയെന്നാം സ്ഥാനത്തുള്ള ഇന്ത്യൻ പാസ്പോർട്ടു കൊണ്ട് 56 രാജ്യങ്ങൾ വിസാ രഹിതമായി സന്ദർശിയ്ക്കാം.
ഈയിനത്തിൽ സ്വിറ്റ്സർലൻഡിന് അഞ്ചാം സ്ഥാനമാണ് ലഭിച്ചിരിക്കുന്നത്. ഇതേ റാങ്കാണ് ഡെൻമാർക്ക്, ബെൽജിയം, അയർലൻഡ്, കാനഡ എന്നീ രാജ്യങ്ങൾക്കുമുള്ളത്. ആഗോള തലത്തിൽ ഗൾഫ് രാജ്യങ്ങളിൽ നിന്ന് യുഎഇയ്ക്ക് 23ാം സ്ഥാനം ലഭിച്ചു. ഫിഫാ കപ്പ് പ്രമാണിച്ച് റഷ്യയ്ക്ക് 47ാം സ്ഥാനം ലഭിച്ചു. ആകെ 199 രാജ്യങ്ങളും 227 പട്ടണങ്ങളും അടിസ്ഥാനമാക്കിയാണ് ഹെൻലി ആന്റ് പാർട്നേഴ്സ് ഇൻഡക്സ് തയ്യാറാക്കിയത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ