എയിൽസ്ഫോർഡ്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ പ്രഥമ എയിൽസ്ഫോർഡ് തീർത്ഥാടനം മേയ് 27 ഞായറാഴ്ച നടക്കാനിരിക്കെ ആയിരങ്ങളെ വരവേൽക്കാൻ എയിൽസ്ഫോർഡ് ഒരുങ്ങി. പരിശുദ്ധ ദൈവമാതാവ് വിശുദ്ധ സൈമണ്‍ സ്റ്റോക്ക് പിതാവിനു പ്രത്യക്ഷപ്പെട്ട് വെന്തിങ്ങ നൽകിയത് എയിൽസ്ഫോർഡിൽ വച്ചാണെന്നാണ് വിശ്വസിക്കപ്പെടുന്നത്.
ഉച്ചയ്ക്ക് 12ന് ആരംഭിക്കുന്ന ജപമാല പ്രദക്ഷിണത്തോടെ തിരുനാൾ തിരുക്കർമ്മങ്ങൾക്ക് തുടക്കമാകും. ജപമാല പ്രദക്ഷിണത്തിൽ പങ്കെടുക്കാൻ അനേകായിരമാളുകളാണ് എയിൽസ്ഫോർഡിൽ വന്നുചേരുന്നത്.
ഉച്ചയ്ക്ക് 1.40നു പ്രസുദേന്തി വാഴചയോടു കൂടി തിരുനാൾ തിരുക്കർമ്മങ്ങൾക്ക് തുടക്കമാകും. ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ പിതാവും അധ്യക്ഷനുമായ മാർ ജോസഫ് സ്രാന്പിക്കൽ തിരുനാൾ കുർബാനയർപ്പിക്കും. രൂപതയിലെ വിവിധ സ്ഥലങ്ങളിൽ നിന്നുമുള്ള വൈദികരും സന്യസ്തരും വിശ്വാസികളും തിരുക്കർമ്മങ്ങളിൽ പങ്കുചേരും.ഭാരതത്തിൽനിന്നുള്ളവിശുദ്ധരായ അൽഫോൻസാമ്മയുടേയും ചാവറപ്പിതാവിന്റെയും എവുപ്രാസ്യാമ്മയുടേയും വാഴ്ത്തപ്പെട്ട സിസ്റ്റാർ റാണിമരിയയുടേയും തിരുശേഷിപ്പുകൾ വണങ്ങുവാനുള്ള പ്രത്യേക അവസരവും ഒരുക്കിയിരിക്കുന്നു. രാവിലെ 11.30നും ഉച്ചയ്ക്ക് 13.30നും ഇടയിൽ കഴുന്ന്/ അന്പ്എഴുന്നള്ളിക്കാനും അടിമവയ്ക്കുവാനുമുള്ള സൗകര്യങ്ങൾഒരുക്കിയിട്ടുണ്ട്.
തിരുനാളിന് എത്തിച്ചേരുന്ന വിശ്വാസ സമൂഹത്തെ സ്വീകരിക്കാൻ ആതിഥേയരായ സതക്ക് രൂപതയിലെ സീറോ മലബാർ ചാപ്ലയൻസിയിലെ അംഗങ്ങൾ തയാറായികഴിഞ്ഞു. അനേകം കോച്ചുകൾക്കും വാഹനങ്ങൾക്കും പാർക്കു ചെയ്യുവാനുള്ള വിപുലമായ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
റിപ്പോർട്ട്: ഫാ. ബിജു കുന്നയ്ക്കാട്ട്