ലണ്ടൻ: ബ്രിട്ടനിൽ താമസിക്കുന്ന വിദേശ പൗരൻമാരിൽ ഏറ്റവും കൂടുതൽ റൊമാനിയക്കാരണെന്ന് കണക്കുകൾ. 2016 മുതൽ 2017 വരെയുള്ള വർഷങ്ങളിൽ മാത്രം യുകെയിലെ റൊമാനിയക്കാരുടെ എണ്ണത്തിൽ 25 ശതമാനം വർധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇപ്പോഴത്തെ കണക്ക് അനുസരിച്ച് 411,000 വരും.
65,176,000 ആണ് ഇപ്പോൾ യുകെയിലെ ജനസംഖ്യ. ഇതിൽ 6.2 മില്യണ്‍ വിദേശികളുണ്ട്. വിദേശികളുടെ എണ്ണത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന വർധന നാലു ശതമാനം. നെറ്റ് മൈഗ്രേഷൻ ഒരു ലക്ഷത്തിനു താഴെയെത്തിക്കുക എന്ന ലക്ഷ്യം 2010, 2015, 2017 വർഷങ്ങളിൽ ബ്രിട്ടീഷ് സർക്കാരുകൾ പ്രഖ്യാപിച്ചിട്ടുള്ളതാണ്.
കുടിയേറ്റം കുറയ്ക്കാൻ യൂറോപ്പിനു പുറത്തുനിന്നുള്ളവർക്ക് നിയന്ത്രണം ഏർപ്പെടുത്തുകയാണ് എല്ലാ സർക്കാരുകളും ചെയ്തു പോരുന്നത്. എന്നാൽ, ആകെ കുടിയേറ്റക്കാരിൽ 61 ശതമാനവും യൂറോപ്പിനുള്ളിൽ നിന്നു തന്നെയാണെന്നാണ് കണക്കുകൾ കാണിക്കുന്നത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ