+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്വിറ്റ്സർലൻഡിൽ വരുമാനം കൂടുതൽ ഇൻഷുറൻസ്, ഐടി, ഫിനാൻസ് മേഖലകളിൽ

ജനീവ: സ്വിറ്റ്സർലൻഡിൽ ജോലി ചെയ്യുന്നവരുടെ ശരാശരി ശന്പളം കണക്കാക്കിയാൽ ഏറ്റവും കൂടുതൽ ലഭിക്കുന്നത് ഫാർമ, ഇൻഷ്വറൻസ്, ഐടി, ഫിനാൻസ് മേഖലകളിൽ ജോലി ചെയ്യുന്നവർക്കാണെന്ന് കണക്കുകളിൽ വ്യക്തമാകുന്നു. സ്വിസ്
സ്വിറ്റ്സർലൻഡിൽ വരുമാനം കൂടുതൽ ഇൻഷുറൻസ്, ഐടി, ഫിനാൻസ് മേഖലകളിൽ
ജനീവ: സ്വിറ്റ്സർലൻഡിൽ ജോലി ചെയ്യുന്നവരുടെ ശരാശരി ശന്പളം കണക്കാക്കിയാൽ ഏറ്റവും കൂടുതൽ ലഭിക്കുന്നത് ഫാർമ, ഇൻഷ്വറൻസ്, ഐടി, ഫിനാൻസ് മേഖലകളിൽ ജോലി ചെയ്യുന്നവർക്കാണെന്ന് കണക്കുകളിൽ വ്യക്തമാകുന്നു. സ്വിസ് ഫെഡറൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസാണ് കണക്കുകൾ പുറത്തുവിട്ടത്.

സ്വിറ്റ്സർലൻഡിൽ എല്ലാ മേഖലകളിലുമായി ജോലി ചെയ്യുന്നവരുടെ ശരാശരി ശന്പളം നികുതിക്കു മുൻപു കണക്കാക്കിയാൽ 6502 ഫ്രാങ്കാണ്. ആകെ തൊഴിലാളികളിൽ പകുതിയിൽ അധികം പേരും ശരാശരിയിൽ കൂടുതൽ ശന്പളം വാങ്ങുന്നവരാണ്. 2014ലേതിനെ അപേക്ഷിച്ച് 2016 ആയതോടെ ശരാശരി ശന്പളത്തിൽ 5.1 ശതമാനം വർധനയും രേഖപ്പെടുത്തുന്നു.

ഫാർമ ഇൻഡസ്ട്രിയൽ മേഖലയിലാണ് ഏറ്റവും കൂടുതൽ ശന്പളം നൽകപ്പെടുന്നത്. 2016 ലെ കണക്കു പ്രകാരം 2010 ൽ നിന്നും നല്ലൊരു ശതമാനം വർധന ഉണ്ടായിട്ടുണ്ട്. 11,406 ഫ്രാങ്കാണ് മാസത്തിലെ ആവറേജ് വരുമാനം. ഇതിൽ നിന്നും 10 ശതമാനം ടാക്സ് നൽകേണ്ടി വരും. മാനേജ്മെന്‍റ് കേഡറിലും അത്ര മോശമല്ല ശന്പളം.

എന്നാൽ ഹ്യൂമൻ റിസോഴ്സസ്, ഹോസ്പിറ്റാലിറ്റി എന്നീ മേഖലയിൽ 5,000 ൽ താഴെയുള്ള ശന്പള സ്കെയിൽ ആണ് നൽകുന്നത്. പൊതുവായി നിലവിൽ ലിംഗ വ്യത്യാസത്തിലും വേതനത്തിൽ മാറ്റമുണ്ട്.

2016 ൽ പുരുഷൻമാരുടെ ശരാശരി ശന്പളം 12 ശതമാനം എങ്കിൽ അതിലും കുറവാണ് സ്ത്രീകളുടേത്. എന്നാൽ 2014 ൽ നിന്നും ത് അൽപ്പം കൂടിയത് ആശ്വാസകരമാണ്.

12.5 ശതമാനമായി കുറഞ്ഞു. മനുഷ്യരിൽ നിന്നുള്ള ഉത്തരവാദിത്തവും വ്യവസായങ്ങളുടെ വ്യത്യാസവും. പൊതുമേഖലയിൽ താരതമ്യം ചെയ്യുന്പോൾ 10.6 ശതമാനം കുറവ് ലിംഗ വ്യത്യാസത്തിലുള്ള വേതനം വ്യക്തമാക്കുന്നു.

തന്നെയുമല്ല പ്രവിശ്യ തമ്മിൽ താരതമ്യം ചെയ്യുന്പോഴും വേതനത്തിൽ അന്തരമുണ്ട്. സൂറിച്ച് മേഖലയിൽ ആണ് ഏറ്റവും കൂടുതൽ വേതനം ലഭിയ്ക്കുന്നത്. അതിലും താഴെയാണ് ജനീവ, ടിസിനോ മേഖലകളിൽ നൽകപ്പെടുന്നത്.

വിദേശികളായ ജീവനക്കാർക്കും സ്വിസ് പൗര·ാരും തമ്മിലും വേതനത്തിൽ അന്തരമുണ്ട് എന്നാൽ ചില മേഖലകളിൽ വിദേശ തൊഴിലാളികൾ അവരുടെ സ്വിസ് എതിരാളികളെക്കാൾ കൂടുതൽ സന്പാദിക്കുന്നുണ്ട്. സ്വിസ് ജീവനക്കാർക്ക് 10,136 ഫ്രാങ്കു ലഭിക്കുന്പോൾ വിദേശികൾക്ക് 10,750 ഫ്രാങ്കാണ് ലഭിക്കുന്നത്.സ്വിസ് റസിഡൻസി പെർമിറ്റുള്ള വിദേശ തൊഴിലാളികൾക്ക് തുല്യമായ ശന്പളം 12,746 ഫ്രാങ്കാണ്.

യൂറോപ്പിലെ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് സ്വിറ്റ്സർലൻഡിൽ ഉയർന്ന ശന്പളം ഉണ്ടെങ്കിലും, ജീവിതചെലവ് വളരെ ഉയർന്നതാണ്. ഭക്ഷണം, പാനീയം, വസ്ത്രങ്ങൾ, വാടക, ഗതാഗതം, യൂട്ടിലിറ്റി സർവീസുകൾ, വിനോദ ചെലവുകൾ തുടങ്ങിയവയ്ക്ക് അധിക തുക നൽകേണ്ടി വരും. കണ്‍സ്യൂമൽ ഗുഡ്സിന്‍റെ വില തമ്മിൽ തട്ടിക്കുന്പോൾ ഇയു കണക്കനുസരിച്ച് യൂറോപ്യൻ യൂണിയൻ ശരാശരി 61 ശതമാനം ആകുന്പോൾ സ്വിസിലെ ശരാശരി 72 ശതമാനമാണ്.

എന്നാൽ സ്വിറ്റ്സർലൻഡിലെ ശരാശരി ഡിസ്പോസിബിൾ വരുമാനം ഒഇസിഡി ശരാശരിയേക്കാൾ കൂടുതലായിരുന്നിട്ടും മെച്ചപ്പെട്ട ജീവിത നിലവാരം നൽകപ്പെടുന്നുണ്ട്. ഇതൊക്കെയാണെങ്കിലും സ്വിറ്റ്സർലൻഡി ദാരിദ്യ്രം ഒരു പ്രശ്നമാണ്. എഫ്എസ് ഒ 2016 ൽ പുറത്തുവിട്ട കണക്കനുസരിച്ച് രാജ്യത്ത് 615,000 സ്വിസ് പൗര·ാർ ദാരിദ്യ്രത്തിലാണ് ജീവിക്കുന്നത്.

ദാരിദ്യ്രരേഖയ്ക്ക് താഴെയുള്ളവരുടെ 7.5 ശതമാനം സ്വദേശികൾ എങ്കിൽ 2015 ൽ ഏഴു ശതമാനത്തിൽ നിന്നും 2014 ൽ 6.7 ശതമാനമായി കുറയുകയും ചെയ്തു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ