+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെസിസി ക്രിക്കറ്റ് ചാന്പ്യൻഷിപ്പിൽ താല ചലഞ്ചേഴ്സ് ചാന്പ്യന്മാർ

ടെറൽസ് ടൗണ്‍ (ഡബ്ലിൻ): കേരള ക്രിക്കറ്റ് ക്ലബിന്‍റെ ആഭിമുഖ്യത്തിൽ നടത്തിയ ആറാമത് ക്രിക്കറ്റ് ചാന്പ്യൻഷിപ്പിൽ താല ചലഞ്ചേഴ്സ് ക്രിക്കറ്റ് ക്ലബ് ജേതാക്കളായി. ടെറൽസ് ടൗണ്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന
കെസിസി ക്രിക്കറ്റ് ചാന്പ്യൻഷിപ്പിൽ താല ചലഞ്ചേഴ്സ് ചാന്പ്യന്മാർ
ടെറൽസ് ടൗണ്‍ (ഡബ്ലിൻ): കേരള ക്രിക്കറ്റ് ക്ലബിന്‍റെ ആഭിമുഖ്യത്തിൽ നടത്തിയ ആറാമത് ക്രിക്കറ്റ് ചാന്പ്യൻഷിപ്പിൽ താല ചലഞ്ചേഴ്സ് ക്രിക്കറ്റ് ക്ലബ് ജേതാക്കളായി. ടെറൽസ് ടൗണ്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന വാശിയേറിയ ഫൈനലിൽ കരുത്തരും മുൻവർഷത്തെ ചാന്പ്യ·ാരുമായ കെസിസി യെ പരാജയപ്പെടുത്തിയാണ് താല ചലഞ്ചേഴ്സ് കപ്പ് സ്വന്തമാക്കിയത്.

മത്സരത്തിൽ താല ചലഞ്ചേഴ്സിന്‍റെ ശ്രീകാന്ത് നായർ മാൻ ഓഫ് ദ മാച്ച് ആയി തെരഞ്ഞെടുക്കപ്പെട്ടു. ടൂർണമെന്‍റിലുടെനീളം മികച്ച പ്രകടനം കാഴ്ചവച്ച താല ചലഞ്ചേഴ്സ് അർഹിച്ച വിജയമാണ് നേടിയെടുത്തത്. ടൂർണമെന്‍റിലെ മികച്ച ബാറ്റ്സ്മാൻ ആയി താല ചലഞ്ചേഴ്സിന്‍റെ സുരജും മികച്ച ബൗളർ ആയി നീന ക്രിക്കറ്റ് ക്ലബിന്‍റെ തോമസും തെരഞ്ഞെടുക്കപ്പെട്ടു.

റിപ്പോർട്ട്: ജയ്സണ്‍ കിഴക്കയിൽ