+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബ്രിസ്ക സ്പോർട്സ് ആൻഡ് ഗെയിംസ് മത്സരങ്ങൾ 26 ന്

ബ്രിസ്റ്റോൾ: ബ്രിസ്റ്റോളിലെ മലയാളി അസോസിയേഷനുകളുടെ പൊതു കൂട്ടായ്മയായ ബ്രിസ്റ്റോൾ കേരളൈറ്റ്സ് അസോസിയേഷൻ (ബ്രിസ്ക) സംഘടിപ്പിക്കുന്ന ഫാമിലി ഫണ്‍ ഡേയും സ്പോർട്സ് ആൻഡ് ഗെയിംസ് മത്സരങ്ങളും മേയ് 26 ന
ബ്രിസ്ക സ്പോർട്സ് ആൻഡ് ഗെയിംസ് മത്സരങ്ങൾ 26 ന്
ബ്രിസ്റ്റോൾ: ബ്രിസ്റ്റോളിലെ മലയാളി അസോസിയേഷനുകളുടെ പൊതു കൂട്ടായ്മയായ ബ്രിസ്റ്റോൾ കേരളൈറ്റ്സ് അസോസിയേഷൻ (ബ്രിസ്ക) സംഘടിപ്പിക്കുന്ന ഫാമിലി ഫണ്‍ ഡേയും സ്പോർട്സ് ആൻഡ് ഗെയിംസ് മത്സരങ്ങളും മേയ് 26 നു (ശനി) ഫിഷ്പോണ്ട്സിലുള്ള ഫോറസ്റ്റ് റോഡ് ഗ്രൗണ്ടിൽ നടക്കും.

രാവിലെ 10 ന് ബ്രിസ്ക പ്രസിഡന്‍റ് മാനുവൽ മാത്യുവും ജനറൽ സെക്രട്ടറി പോൾസണ്‍ മേനാച്ചേരിയും ചേർന്ന് സ്പോർട്സ് സെക്രട്ടറി സുബിൻ സിറിയക്കിന് പതാക കൈമാറുന്നതോടെ മത്സരങ്ങൾക്ക് തുടക്കമാവും. വിവിധ പ്രായക്കാർക്കുവേണ്ടിയുള്ള 100 മീറ്റർ, 800 മീറ്റർ, 1500 മീറ്റർ മത്സരങ്ങളും റിലേ ,ഷോർട്ട് പുട്ട്, ഫുട്ബോൾ തുടങ്ങിയ വാശിയേറിയ മത്സരങ്ങൾക്കൊപ്പം സ്പൂണ്‍ റേസ്, സാക്ക് റേസ് തുടങ്ങിയ മത്സരങ്ങളും നടക്കും.

ബ്രിസ്ക ട്രഷറർ ബിജു ഏബ്രഹാം, വൈസ് പ്രസിഡന്‍റ് ബിജു പാപ്പാറിൽ, വെൽഫയർ ഓഫീസർ ജോജി മാത്യു, സ്പോർട്സ് ഡേ സ്പെഷൽ ജോയിന്‍റ് കണ്‍വീനർ ജസ്റ്റിൻ മഞ്ഞളി, ജോയിന്‍റ് ട്രഷറർ ബിനു ഏബ്രഹാം തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സബ് കമ്മിറ്റിയാണ് മത്സരങ്ങൾ നിയന്ത്രിക്കുന്നത്.

വിവിധ വിഭവങ്ങൾ വിളന്പുന്ന മോഡേണ്‍ തട്ടുകട യാണ് മേളയുടെ മറ്റൊരു ആകർഷണീയത. കലാരംഗത്തെന്നതുപോലെ പാചക രംഗത്തും വിദഗ്ധനായ ബ്രിസ്ക ആർട്സ് സെക്രട്ടറി കൂടിയായ സെബാസ്റ്റ്യൻ ലോനപ്പനാണ് തട്ടുകടയുടെ മേൽനോട്ടം. നടൻ കപ്പ ബിരിയാണി, ചോറും കറിയും നന്പൂ തിരീസ് സംഭാരം, ബർഗർ, ഹോട് ഡോഗ്, ഐസ് ലോലികൾ, മിഠായികൾ തുടങ്ങിയവ മിതമായ നിരക്കിൽ തട്ടുകയിൽ നിന്നും ലഭിക്കുന്നതാണ് .

റിപ്പോർട്ട്: ജെഗി ജോസഫ്