+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാജകീയ വിവാഹത്തിനു പിന്നാലെ ലേലവും തുടങ്ങി

ലണ്ടൻ: ഹാരി രാജകുമാരനും മെഗാൻ മാർക്കിളും തമ്മിലുള്ള വിവാഹം കഴിഞ്ഞതിനു പിന്നാലെ വിവാഹവുമായി ബന്ധപ്പെട്ട വസ്തുക്കളുടെ ലേലവും തുടങ്ങി. ചടങ്ങിലും വിരുന്നിലും പങ്കെടുത്ത ചില അതിഥികളാണ് ഇതിനു പിന്നിൽ.വി
രാജകീയ വിവാഹത്തിനു പിന്നാലെ ലേലവും തുടങ്ങി
ലണ്ടൻ: ഹാരി രാജകുമാരനും മെഗാൻ മാർക്കിളും തമ്മിലുള്ള വിവാഹം കഴിഞ്ഞതിനു പിന്നാലെ വിവാഹവുമായി ബന്ധപ്പെട്ട വസ്തുക്കളുടെ ലേലവും തുടങ്ങി. ചടങ്ങിലും വിരുന്നിലും പങ്കെടുത്ത ചില അതിഥികളാണ് ഇതിനു പിന്നിൽ.

വിവാഹത്തിനെത്തിയ എല്ലാവരും ഒരു സമ്മാനപ്പൊതി നൽകിയിരുന്നു. ഇവയ്ക്ക് ആയിരം പൗണ്ട് വിലയിട്ടാണ് ഇബേയിൽ വില്പന നടത്തുന്നത്. ഇത്തരത്തിൽ വിവാഹ പാർട്ടിക്കു പോയപ്പോൾ കിട്ടിയ വിവിധ വസ്തുക്കൾ 25 പൗണ്ട് മുതൽ 420 പൗണ്ട് വരെ വിലയിട്ട് വില്പനയ്ക്കു വച്ചിരിക്കുകയാണ്.

വധൂവരൻമാരുടെ ഓർഡർ ഓഫ് സർവീസിന്‍റെ പിഡിഎഫ് വരെ അഞ്ച് പൗണ്ടിനു വിൽക്കുന്നു. എന്നാലിത് ഇന്‍റർനെറ്റിൽ സൗജന്യമായും ലഭ്യമാണ്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ