+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കത്തോലിക്കാ സഭയിൽ 14 പുതിയ കർദ്ദിനാൾമാർ

വത്തിക്കാൻസിറ്റി: കത്തോലിക്കാ സഭയുടെ സാർവദേശീയത ഒന്നുകൂടി വ്യക്തമാക്കിക്കൊണ്ട് ഫ്രാൻസിസ് മാർപാപ്പ 14 പുതിയ കർദ്ദിനാൾമാരെക്കൂടി കർദ്ദിനാൾ തിരുസംഘത്തിലേക്കു നിയമിച്ചു. പന്തകുസ്താദിനത്തിൽ നടത്തിയ ത്രിക
കത്തോലിക്കാ സഭയിൽ 14 പുതിയ കർദ്ദിനാൾമാർ
വത്തിക്കാൻസിറ്റി: കത്തോലിക്കാ സഭയുടെ സാർവദേശീയത ഒന്നുകൂടി വ്യക്തമാക്കിക്കൊണ്ട് ഫ്രാൻസിസ് മാർപാപ്പ 14 പുതിയ കർദ്ദിനാൾമാരെക്കൂടി കർദ്ദിനാൾ തിരുസംഘത്തിലേക്കു നിയമിച്ചു. പന്തകുസ്താദിനത്തിൽ നടത്തിയ ത്രികാല ജപ പ്രാർഥനക്കൊടുവിൽ ആയിരുന്നു മാർപാപ്പ പുതുതായി 14 പേരെ സഭയുടെ രാജകുമാര·ാരായി പ്രഖ്യാപിച്ചത്. നാളിതുവരെ പ്രാതിനിധ്യമില്ലാതിരുന്ന രാജ്യങ്ങളെകൂടി ഉൾപ്പെടുത്തിക്കൊണ്ടാണു പുതിയ കർദ്ദിനാൾമാരെ തെരഞ്ഞെടുത്തത്. പാക്കിസ്ഥാൻ, ഇറാക്ക്, പോർച്ചുഗൽ, ഇറ്റലി, മഡഗാസ്കർ, പെറു, ജപ്പാൻ എന്നീ രാജ്യങ്ങളിൽനിന്നുള്ളവരാണു കർദ്ദിനാൾ സംഘത്തിൽ അംഗമാകുന്നത്.

ജൂണ്‍ 29 നു ചേരുന്ന കർദ്ദിനാൾ തിരുസംഘത്തിൽ ഇവർക്ക് സ്ഥാനീയ വസ്ത്രങ്ങൾ നൽകി ഒൗദ്യോഗികമായി സഭയുടെ രാജകുമാര·ാരാക്കും. 14 പേരിൽ 3 പേർ 80 വയസ് കഴിഞ്ഞവരാകയാൽ മാർപാപ്പയെ തെരഞ്ഞെടുക്കുന്ന കോണ്‍ക്ലേവിൽ വോട്ടുചെയ്യുന്നതിനുള്ള അവകാശം ഉണ്ടായിരിക്കില്ല. ഇവരെ കൂടാതെ പുതിയ നിയമനത്തോടെ വോട്ടവകാശമുള്ള കർദ്ദിനാൾമാ ടെ എണ്ണം 125 ആകും.

കൽദായകത്തോലിക്കാസഭയുടെ പാത്രിയാർക്കീസ് ഇറാക്കിൽനിന്നുള്ള ലൂയിസ് റാഫേൽ സാക്കോ ഒന്നാമൻ, കറാച്ചി ആർച്ച്ബിഷപ് ജോസഫ് കൗട്ട്സ്, പോർച്ചുഗലിൽനിìള്ള ബിഷപ് അന്േ‍റാണിയോ ഡോസ് സാന്േ‍റാസ് മാർട്ടോ, പെറു ആർച്ച്ബിഷപ് പെഡ്രോ ബാരെറ്റോ, മഡഗാസ്കറിലെ ആർച്ച്ബിഷപ് ഡിസൈർ സരാഹാസ്ന, ഇറ്റലിയിലെ ആർച്ച് ബിസ്ഘപ് ഗ്വിസെപ്പെ പെട്രോച്ചി, ജപ്പാനിലെ ഒസാക്കയിൽനിìള്ള ആർച്ച്ബിഷപ് തോമസ് അക്വിനാസ് മാൻയോ, മെക്സിക്കോയിലെ എമരിത്തുസ് ആർച്ച്ബിഷപ് സെർജിയോ ഒബെസോ റിവേര, ബൊളീവിയായിലെ എമരിത്തുസ് ബിഷപ് ടോരിബിയോ ടികോനാ പോർകോ, ക്ലരീഷ്യൻ സഭാംഗമായ വൈദികൻ ഫാ. അക്വിലിനോ ബോകോസ് മെറിനോ, റോമിലെ വിശ്വാസതിരുസംഘത്തിന്‍റെ പ്രിഫെക്ട് ആർച്ചുബിഷപ് ലൂയിസ് ലഡാരിയ, റോമില വികാരിജനറാൾ ആർച്ചുബിഷപ് ആഞ്ചലോ ഡി ഡോണാറ്റിസ്, വത്തിക്കാൻ വിദേശകാര്യസമിതിയുടെ സെക്രട്ടറി ജിയോവാന്നി ആഞ്ചലോ ബച്ചിയോ, വത്തിക്കാൻ ജീവകാരുണ്യ സംഘടനയുടെ അൽമൊണർ ആർച്ചുബിഷപ് കോണ്‍റാഡ് ക്രയേവ്സ്കി, എന്നിവരാണ് പുതിയ കർദ്ദിനാൾമാർ.

റിപ്പോർട്ട്: ജോസ് മാളേയ്ക്കൽ