+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രക്ഷാ പ്രവർത്തനത്തിൽ നായകൾക്കു പകരം ഇനി ചിപ്പ്

ബർലിൻ:യുദ്ധത്തിലും ഭൂകന്പത്തിലും മറ്റു പ്രകൃതി ക്ഷോഭങ്ങളിലും കെട്ടിടാവശിഷ്ടങ്ങൾക്കിടയിലും മറ്റും മനുഷ്യർ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നു തിരിച്ചറിയാൻ പ്രത്യേകം പരിശീലനം സിദ്ധിച്ച നായ്ക്കൾക്കു പകരം ഉ
രക്ഷാ പ്രവർത്തനത്തിൽ നായകൾക്കു പകരം ഇനി ചിപ്പ്
ബർലിൻ:യുദ്ധത്തിലും ഭൂകന്പത്തിലും മറ്റു പ്രകൃതി ക്ഷോഭങ്ങളിലും കെട്ടിടാവശിഷ്ടങ്ങൾക്കിടയിലും മറ്റും മനുഷ്യർ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നു തിരിച്ചറിയാൻ പ്രത്യേകം പരിശീലനം സിദ്ധിച്ച നായ്ക്കൾക്കു പകരം ഉപയോഗിക്കാവുന്ന ചിപ്പുകൾ സൂറിച്ചിലെ ഇടിഎച്ച് യൂണിവേഴ്സിറ്റി വികസിപ്പിച്ചെടുത്തു.

ചെറിയ കംപ്യൂട്ടർ ചിപ്പിന്‍റെ വലുപ്പം മാത്രമാണ് ഇവയ്ക്കുള്ളത്. അസെറ്റോണ്‍, അമോണിയ, ഐസോപ്രീൻ തുടങ്ങിയവയുടെ സാന്നിധ്യം തിരിച്ചറിയാൻ ഇവയ്ക്കു സാധിക്കും. മനുഷ്യന്‍റെ ശ്വാസത്തിലൂടെയും ത്വക്കിലൂടെയും മറ്റും പുറത്തു വരുന്നവയാണ് ഈ വാതകങ്ങൾ. ചെറിയ അളവിലാണെങ്കിൽ പോലും സെൻസറുകളിൽ തിരിച്ചറിയാനാകും. കാർബണ്‍ ഡയോക്സൈഡും ഈർപ്പവും ഇതേ രീതിയിൽ തിരിച്ചറിയാം.

മനുഷ്യന് എത്തിച്ചേരാൻ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളാണെങ്കിൽ ഡ്രോണുകളിൽ ഘടിപ്പിച്ചും ഇവ ഉപയോഗിച്ച് മനുഷ്യ സാന്നിധ്യം തിരിച്ചറിയാനാകും.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ