ലണ്ടൻ: ബ്രിട്ടീഷ് രാജകുടുംബത്തിലെ ഇളമുറക്കാരനായ ഹാരി രാജകുമാരനും ഹോളിവുഡ് താരറാണി മെഗാൻ മെർക്കലും തമ്മിലുള്ള വിവാഹം ശനിയാഴ്ച രാവിലെ 12ന് വിൻസർ കൊട്ടാരത്തിലെ സെന്റ് ജോർജ് ചാപ്പലിൽ നടക്കപ്പെടും.
എലിസബത്ത് രാജ്ഞിയും രാജകുടുംബാംഗങ്ങളും പ്രധാനമന്ത്രി തെരേസാ മേയും, ലോകനേതാക്കളും ഹോളിവുഡ് താരങ്ങളും ഉൾപ്പടെയുള്ള നിരവധി സെലിബ്രിറ്റികളും വിവാഹ ചടങ്ങിന് സാക്ഷ്യം വഹിക്കും.
വിവാഹത്തിന് മെഗാന്റെ പിതാവ് തോമസ് മെർക്കൽ എത്തില്ലെന്ന് മെഗാൻ മെർക്കൽ വ്യക്തമാക്കിയിരുന്നു. അനാരോഗ്യം കാരണം പിതാവ് എത്തില്ലെന്നാണ് വിശദീകരണം. മെഗാന്റെ മാതാവ് ഡോറിയ റാഗ്ലാൻഡ് രണ്ടുദിവസം മുന്പുതന്നെ ബ്രിട്ടനിൽ എത്തിയിട്ടുണ്ട്..
കൊട്ടാരത്തിനുള്ളിലെ സെന്റ് ജോർജ് ചാപ്പലിൽ എണ്ണൂറു പേർക്കു മാത്രമാണ് പ്രവേശനം. ഇതിൽ ഇരുന്നൂറോളം പേർ രാജകുടുംബാംഗങ്ങളും സുരക്ഷാ ഉദ്യോഗസ്ഥരും ഉൾപ്പടെ 600 പേർ ക്ഷണിതാക്കളാണ്. പൊതുസമൂഹത്തിൽ നിന്നും 2,600 പേരെ വിവാഹത്തിന് പ്രത്യേകം ക്ഷണിച്ചിട്ടുണ്ട്.
ചടങ്ങിന്റെ ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി വ്യാഴാഴ്ച ഡ്രസ് റിഹേഴ്സലും നടത്തിയിരുന്നു. റിഹേഴ്സൽ കാണാൻ ഒട്ടനവധിയാളുകൾ കൊട്ടാരത്തിന്റെ പരിസരത്ത് തടിച്ചുകൂടിയിരുന്നു. ിവാഹചടങ്ങിനോടനുബന്ധിച്ച് ലണ്ടനിൽ ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ബിബിസി, ഐടിവി, സ്കൈ ന്യൂസ്, ജർമൻ ടിവി ഇസഡ് ഡിഎഫ് തുടങ്ങിയ ചാനലുകൾ രാവിലെ 9 മുതൽ തൽസമയം സംപ്രേഷണം നടത്തുന്നുണ്ട്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ