ബർലിൻ: റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനെ നേരിൽ കാണാൻ സിറിയൻ സ്വേച്ഛാധിപതി ബാഷർ അൽ അസദ് റഷ്യയിലെത്തി. സോച്ചിയിൽ വച്ചായിരുന്നു കൂടിക്കാഴ്ചയെന്ന് ക്രെംലിൻ വൃത്തങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്.
ഭീകര സംഘടനകളെ നേരിടുന്നതിൽ കൈവരിച്ച വിജയത്തിന്റെ പേരിൽ അസദിനെ പുടിൻ അഭിന്ദിച്ചെന്നാണ് ക്രെംലിൻ അറിയിച്ചിരിക്കുന്നത്. ഇനി സന്പദ് വ്യവസ്ഥ കരകയറ്റാനും ദുരിതമനുഭവിക്കുന്ന പൗരൻമാർക്ക് സഹായം എത്തിക്കാനുമുള്ള സമയമാണെന്നും പുടിൻ ഉപദേശിച്ചു.
പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതിന് അസദ് പുടിനെയും അഭിനന്ദിച്ചു. പുടിന്റെ രാഷ്ട്രീയ വഴിക്കു ലഭിച്ച അംഗീകാരമാണ് ഈ തെരഞ്ഞെടുപ്പ് ഫലമെന്നും അസദ് അഭിപ്രായപ്പെട്ടുവത്രെ.
സിറിയയിൽ സ്വന്തം ജനതയ്ക്കു നേരേ രാസായുധം പ്രയോഗിച്ചത് അടക്കമുള്ള യുദ്ധക്കുറ്റങ്ങൾ ചെയ്തു പോരുന്ന അസദ് ലോകത്തിനു മുന്നിൽ ഒറ്റപ്പെടുകയും സിറിയ ഉപരോധങ്ങൾ നേരിടുകയും ചെയ്യുന്പോൾ റഷ്യയാണ് പ്രധാനമായും അവർക്കു പിന്തുണ നൽകി വരുന്നത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ