ഗ്ലാഡ്ബെക്ക്: തിരുസഭയിലെ ചെറുപുഷ്പമായ വി. കൊച്ചുത്രേസ്യായുടെ ലിസ്യു, മാതാവിന്റെ ലൂർദ്ദ്, വി.യാക്കോബ് ശ്ലീഹായുടെ സാൻഡിയായോ, ഫാത്തിമ, അമ്മത്രേസ്യായുടെ ആവില തുടങ്ങിയ പുണ്യസ്ഥലങ്ങളും, ബാഴ്സിലോണ, പാരീസ് തുടങ്ങിയ മഹാനഗരങ്ങളും ലോകപ്രസിദ്ധമായ കാഴ്ചകളും, ഗതകാല സ്മരണകളിലെ പ്രത്യക്ഷ കലാസ്പന്ദനങ്ങളും ഉൾപ്പെടുത്തിയുള്ള ടൂർ പരിപാടി സംഘടിപ്പിക്കുന്നു.
പ്രധാനമായും ജർമനിയിലെ ഇന്ത്യക്കാരായ സന്യാസ, സന്യാസിനികൾക്കും അടുത്ത വർഷം ജർമനി സന്ദർശിയ്ക്കുന്ന സന്യാസിനി സഭാനേതൃത്വങ്ങൾക്കും വേണ്ടിയാണ് ഈ ആത്മീയയാത്ര നടത്തുന്നത്. 2004ൽ ഇതുപോലെയൊരു തീർത്ഥയാത്ര സംഘടിപ്പിച്ചതിന്റെ പ്രചോദനം ഉൾക്കൊണ്ട് 2016, 2018 എന്നീ വർഷങ്ങളിൽ മേയ് മാസത്തിലും വിജയകരമായി നടത്തിയതിന്റെ ചാരിതാർത്ഥ്യത്തിൽ ഗ്ലാഡ്ബെക്കിലെ ജോസ് പുത്തൻപുരയ്ക്കൽ നേതൃത്വം നൽകുന്ന ടൂർ പരിപാടി ഹെർണെയിലെ സവാസ് റൈസൻ ആണ് സംഘടിപ്പിയ്ക്കുന്നത്. 35 പേരെയാണ് ടൂറിൽ പങ്കെടുപ്പിക്കുന്നത്.
ടൂർ സമയം: 2019 മേയ് 14 മുതൽ 24 വരെ. താമസവും പ്രഭാതഭക്ഷണവും അത്താഴവും ഉൾപ്പടെ 930 യൂറോയാണ് യാത്രയുടെ ചെലവ്.സിംഗിൾ റൂം ആവശ്യമുള്ളവർ 240 യൂറോ അധിക തുക നൽകേണ്ടി വരും. രജിസ്ട്രേഷൻ 2019 ജനുവരി 31 ന് അവസാനിക്കും.
Booking: SAVAS REISEN, AM Grossmarkt 29, 44653 HERNE, Tel:02323 40666.Fax:0232345548. 40666.എമഃ:0232345548.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ