ഫ്രാങ്ക്ഫർട്ട് : ഫ്രാങ്ക്ഫർട്ട് സീറോ മലബാർ സമൂഹത്തിൽ പ്രാർഥനയ്ക്കും പ്രേഷിത പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകി യുവജനങ്ങൾക്കായി യൂത്ത് ഫോർ ജീസസ് (Youth for Jesus) എന്ന പുതിയ സഖ്യം വികാരി ഫാ. തോമസ് കുര്യൻ ഈഴോർമറ്റത്തിന്റെ നേതൃത്വത്തിൽ രൂപീകരിച്ചു.
പഠനതിരക്കുകൾക്കും ജോലിതിരക്കുകൾക്കും ഇടയിൽ അൽപ്പസമയം കർത്താവിനോടൊപ്പം ചെലവഴിക്കുവാനും, സഹജരുടെ നന്മയ്ക്കുവേണ്ടി മാറ്റിവയ്ക്കുവാനും തയ്യാറായി ഏകദേശം 35 ഓളം യുവജനങ്ങൾ താത്പര്യത്തോടെ ഈ സംഘടനയിൽ ചേർന്ന് പ്രവർത്തിക്കുവാൻ മുന്നിട്ടു വന്നത് പ്രതീക്ഷാനിർഭരവും അഭിനന്ദനവും അർഹിക്കുന്നു.
മാസത്തിലൊരിക്കൽ അംഗങ്ങളെല്ലാം ഒരുമിച്ചുകൂടി പ്രാരംഭ പ്രാർത്ഥനയ്ക്കുശേഷം തങ്ങളുടെ പ്രവർത്തനങ്ങളെയും ഭാവി പരിപാടികളെയും കുറിച്ച് ചർച്ചചെയ്യുകയും, തീരുമാനങ്ങൾ എടുക്കുകയും, നിലവിലുള്ള പ്രവർത്തനങ്ങളെ വിലയിരുത്തുകയും ചെയ്തുവരുന്നു.
ഏതാനും വർഷങ്ങളായി ജോലിക്കും പഠനത്തിനുമായി നാട്ടിൽ നിന്നും ജർമനിയിലേക്ക് വരുന്ന ആളുകളുടെ എണ്ണം കൂടിയിട്ടുണ്ട്. അതിൽ നല്ലൊരു ശതമാനവും യുവജനങ്ങളാണ്. അവർക്ക് ദിവ്യബലിയിലും മറ്റ് പ്രാർത്ഥനാശുശ്രൂഷകളിലും പങ്കെടുക്കുവാൻ അവസരം ഒരുക്കുകയും, ഒന്നിച്ചു പ്രവർത്തിക്കുവാൻ ഒരു കർമ്മമേഖല ഒരുക്കുവാനും വൈഎഫ്ജെയ്ക്ക് കഴിയുന്നുണ്ട്.
ഇടവക വികാരി ഫാ. തോമസിന്റെ നേതൃത്വത്തിൽ ഇടവകയിലെ മറ്റ് സന്നദ്ധസംഘടനകൾക്കൊപ്പം ഇടവകയിലെ പ്രവർത്തനങ്ങൾക്ക് ഉൗർജവും ഉേ·ഷവും നൽകുന്നതിൽ വൈഎഫ്ജെ മുന്നിട്ട് നിൽക്കുന്നു. സിസ്റ്റർ ഡാനിയ എഫ്സിസി, സിസ്റ്റർ ഷാരോണ്‍ എഫ്സിസി എന്നിവർ സംഘടനക്ക് ആത്യാത്മിക നേതൃത്വം കൊടുക്കുന്നു. സഞ്ജ്ജു തോപ്പിൽ(പ്രസിഡന്റ്), നവീൻ ജോണ്‍(സെക്രട്ടറി), നിമ്മി ജോണ്‍സ് (ജോയിന്റ് സെക്രട്ടറി) എന്നിവരെ നേതൃത്വ നിരയിലേയ്ക്ക് തെരഞ്ഞെടുത്തു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ