ബർലിൻ: കുടിയേറ്റത്തിനെതിരേ നിലപാടുകൾ ശക്തമാക്കുകയാണ് ജർമനിയിലെ പല രാഷ്ട്രീയ പാർട്ടികളും. എന്നാൽ, കുടിയേറ്റക്കാർക്ക് അനുകൂലമായ നിലപാടുകൾക്കും പിന്തുണ ഏറിവരുന്ന സമയമാണ് മെർക്കലിന്റെ നാലാമൂഴം ഭരണം.
ഫ്രീ ഡെമോക്രാറ്റുകൾ സ്വീകരിച്ച കുടിയേറ്റ വിരുദ്ധ നിലപാടിൽ പ്രതിഷേധിച്ച് ക്രിസ് പ്യാക് പറയുന്നത്, അവകാശങ്ങൾ ഉറപ്പാക്കാൻ ജർമനിയിലെ കുടിയേറ്റക്കാർ ഒരുമയോടെ ഉറച്ചു നിൽക്കാനുള്ള സമയം ഇതാണെന്നാണ്.
കുടിയേറ്റ വിരുദ്ധ, തീവ്ര വലതുപക്ഷ പാർട്ടിയായ എഎഫ്ഡി കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പിൽ നേടിയ അന്പരപ്പിക്കുന്ന മുന്നേറ്റമാണ് പല മുഖ്യധാരാ പാർട്ടികളെയും ശക്തമായ കുടിയേറ്റ വിരുദ്ധ നിലപാടുകൾ സ്വീകരിക്കാൻ പ്രേരിപ്പിക്കുന്നത്.
ജർമൻ റസ്റ്റോറന്റുകളിൽ ഇംഗ്ലീഷ് സംസാരിക്കുന്ന വെയ്റ്റർമാർ ജോലി ചെയ്യുന്നത് ആശങ്കാജനകമാണെന്നു പറഞ്ഞ യെൻസ് സ്പാൻ ഇപ്പോൾ രാജ്യത്തെ ക്യാബിനറ്റ് മന്ത്രിയായി ആരോഗ്യ വകുപ്പ് കൈകാര്യം ചെയ്യുന്നു. കുടിയേറ്റക്കാർ കാരണം കുറ്റകൃത്യങ്ങൾ വർധിക്കുന്നു എന്ന് അദ്ദേഹത്തെപ്പോലുള്ളവർ നേരത്തെ പറഞ്ഞിരുന്നത് സാധാരണക്കാർ അതു വിശ്വസിക്കുന്നു. കഴിഞ്ഞ വർഷം രാജ്യത്തെ കുറ്റകൃത്യങ്ങളുടെ നിരക്ക് പത്തു ശതമാനം കുറഞ്ഞ കാര്യമൊന്നും അധികമാരും ശ്രദ്ധിക്കാതെ പോകുകയും ചെയ്യുന്നു.
കോടതിയിൽ സ്വയം പ്രതിരോധിക്കുന്നതിനു ജർമൻകാർക്കു തുല്യമായ അവകാശങ്ങൾ കുടിയേറ്റക്കാർക്കും കിട്ടുന്നതിൽ പരസ്യമായി രോഷം പ്രകടിപ്പിക്കാൻ സിഎസ്യു നേതാവും മുൻ മന്ത്രിയുമായ അലക്സാൻഡർ ഡോബ്രിന്റിന് ഒരു മടിയുമില്ല. ജർമൻകാരനല്ലെന്നു തോന്നുന്ന ആരെക്കുറിച്ചും, അയാൾ നിയമവിധേയമായി ജർമനിയിൽ കഴിയുന്നയാളാണോ എന്നുറപ്പാക്കാൻ ഓരോ ജർമൻകാരനും അവകാശമുണ്ടെന്നാണ് ഫ്രീ ഡെമോക്രാറ്റിക് നേതാവ് ക്രിസ്റ്റ്യൻ ലിൻഡ്നർ പറയുന്നത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ