ഡബ്ലിൻ: അയർലൻഡിലെ പരി. യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ കീഴിലുള്ള മർത്തമറിയം വനിതാ സമാജം പ്രവർത്തകരുടെ ഏകദിന സെമിനാറും വാർഷിക പൊതുയോഗവും ജൂണ്‍ രണ്ട് ശനിയാഴ്ച വാട്ടർഫോർഡിലുള്ള ഡി ലാ സലി കോളജ് കാന്പസിൽ നടത്തപ്പെടുന്നു.
ശനിയാഴ്ച രാവിലെ 9.30ന് കൊടിയേറ്റിനും രജിസ്ട്രേഷനുശേഷം 10ന് ഉദ്ഘാടനസമ്മേളനത്തോടെ ആരംഭിക്കുന്ന പ്രസ്തുത കൂടിവരവിൽ വിവിധ സെമിനാറുകൾ കൂടാതെ ആരാധനാഗീതം(സുറിയാനി മലയാളം), സിംഗിൾ സോംഗ്, പ്രസംഗം, ബൈബിൾ ക്വിസ്, ബൈബിൾ റഫറൻസ്, ഉപന്യാസം എന്നീ ഇനങ്ങളുടെ മത്സരങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു. മത്സരങ്ങൾക്കുശേഷം കൂടുന്ന വാർഷിക പൊതുയോഗത്തിൽ അടുത്ത ഒരു വർഷത്തേക്കുള്ള സെൻട്രൽ കമ്മിറ്റിയുടെ തെരഞ്ഞെടുപ്പും ക്രമീകരിച്ചിരിക്കുന്നു.
വൈകിട്ട് നാലിന് കൂടുന്ന സമാപന സമ്മേളനത്തിൽ മത്സര വിജയികൾക്കുള്ള സമ്മാനദാനത്തിനുശേഷം പ്രാർത്ഥനയോടും കൊടിയിറക്കോടും കൂടി കാര്യപരിപാടികൾ പര്യവസാനിക്കുന്നതാണ്. അയർലൻഡിലെ എല്ലാ ഇടവകകളിൽ നിന്നുമുള്ള വനിതാസമാജം പ്രവർത്തകർ പങ്കെടുക്കുന്ന ഈ വർഷത്തെ യോഗത്തിനു വാട്ടർഫോർഡ് സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയാണ് ആതിഥേയത്വം വഹിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക്:
ഫാ. ജോബിമോൻ സ്കറിയ- 0876315962
റിപ്പോർട്ട്: പോൾ പീറ്റർ