മാഞ്ചസ്റ്റർ: അന്താരാഷ്ട്ര നഴ്സസ് ദിനത്തോടനുബന്ധിച്ച് മാഞ്ചസ്റ്റർ മലയാളി കൾച്ചറൽ അസോസിയേഷൻ (എംഎംസിഎ) സംഘടിപ്പിച്ച നഴ്സസ് ദിനാഘോഷം യുക്മ നഴ്സസ് ഫോറം ലീഗൽ അഡ്വൈസറും ദേശീയ കമ്മിറ്റിയംഗവുമായ തന്പി ജോസ് ഉദ്ഘാടനം ചെയ്തു. എംഎംസിഎ പ്രസിഡൻറ് അലക്സ് വർഗീസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജനീഷ് കുരുവിള സ്വാഗതം ആശംസിച്ചു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് ആരംഭിച്ച ആഘോഷങ്ങൾക്ക് ജൂഡി ഷാജി നേതൃത്വം നൽകി. ജൂഡി ഷാജി നഴ്സസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് പങ്കെടുത്തവരെല്ലാം തിരിതെളിച്ച് ് നഴ്സസ് ദിനത്തിന്റെ ഗാനം ആലപിച്ചു.
തുടർന്നു നടന്ന സെമിനാറിൽ തന്പി ജോസ്, ഡോ. ഡില്ലാ ജോസ്, ഫിലിപ്പ് കൊച്ചെട്ടി എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ കൈകാര്യം ചെയ്തു. സെമിനാർ ഉയർന്ന നിലവാരം പുലർത്തിയതും, വലിയ വിജയവുമായിരുന്നു. നഴ്സസ് ഡേ പുരസ്കാരങ്ങൾക്ക് ഡോ.ഡില്ലാ ജോബി, റിൻസി സജിത്, ശോഭാ മനീഷ്, ഷിജി സുധീഷ് എന്നിവർ അർഹരായി.
എംഎംസിഎ മുൻ പ്രസിഡന്റ് ജോബി മാത്യു, വൈസ് പ്രസിഡന്റ് ഹരികുമാർ പി.കെ, ട്രഷറർ സാബു ചാക്കോ, കമ്മിറ്റിയംഗങ്ങളായ ജോബി തോമസ്, റോയ് ജോർജ്, ജോബി രാജു, മോനച്ചൻ ആന്റണി, ജോബി മാത്യു തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം കൊടുത്തു.
റിപ്പോർട്ട്: അലക്സ് വർഗീസ്