വൂസ്റ്റർഷെയർ: പതിനൊന്നാമത് കൈപ്പുഴ സംഗമം മേയ് 12 ന് വൂസ്റ്റർഷെയറിലെ വാൻഡണ് കമ്യൂണിറ്റി സെന്ററിൽ വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. കോട്ടയം ജില്ലയിലെ പ്രകൃതി രമണീയവും ശാന്തസുന്ദരവുമായ കൈപ്പുഴ എന്ന കൊച്ചുഗ്രാമവാസികൾ, ജിജോ കിഴക്കേക്കാട്ടിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം നാട്ടിൽ നിന്നും എത്തിച്ചേർന്ന മേരിക്കുട്ടി ചാക്കോ തിരിതെളിച്ചു ഉദ്ഘാടനം ചെയ്തു. യുകെകെസിഎ, യുകെകെസിഡബ്ല്യഎഫ്, കെസിവൈഎൽ ഭാരവാഹികളായ കൈപ്പുഴക്കാരെ യോഗം ആദരിച്ചു. നാട്ടിലുള്ള നിരാലംബരായ സഹോദരന് കൈപ്പുഴ ചാരിറ്റിയുടെ വകയായി സാന്പത്തിക സഹായം ചെയ്യുവാൻ ഈ വർഷത്തെ സംഗമം തീരുമാനിച്ചു.
കലാപരിപാടികൾക്ക് ശേഷം, അടുത്ത വർഷത്തെ സംഗമം നടത്തുന്നതിനായി പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു. ജെയിംസ് പൈനുമ്മൂട്ടിൽ, സണ്ണി ലൂക്കോസ്, ജോർജ് ജോസഫ്, എന്നിവരെ പുതിയ കമ്മിറ്റിയംഗങ്ങളായി തെരഞ്ഞെടുത്തു .
റിപ്പോർട്ട്: അലക്സ് വർഗീസ്