ലണ്ടൻ: പത്താം വയസിലേക്കു എത്തുന്ന ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനയായാ യുക്മ, ചാരിറ്റി പ്രവർത്തനങ്ങൾക്ക് പുറമെ യുകെ മലയാളികളുടെ കലാ, സാംസ്കാരിക, സാമൂഹിക രംഗങ്ങളിലെ ഉന്നമനത്തിനായി പ്രവർത്തിച്ചു വരുന്നു.
എട്ടു വർഷമായി നടന്നു വരുന്ന യുക്മ റീജണൽ നാഷണൽ കലാമേളകളിലെ വിധി നിർണയത്തിലൂടെ നാട്യമയൂരങ്ങളെയും നാട്യ തിലകങ്ങളെയും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ യുക്മയിലെ അംഗങ്ങളിലേക്കു മാത്രമായി ഒതുങ്ങിയിരുന്ന ഈ കലാമേളകൾക്ക് ഉപരിയായി യുകെയിലെ മുഴുവൻ മലയാളിക്കും അവസരം ഒരുക്കുന്നതിനായി ഒരു ഏകദിന പരിപാടിയായി യുക്മ സൂപ്പർ ഡാൻസർ എന്ന പരിപാടി മുൻകാലങ്ങളിൽ യുക്മ നടത്തി വന്നിരുന്നു. അതിൽ നിന്നും ആശയം ഉൾകൊണ്ട് യുക്മ സ്റ്റാർ സിംഗർ റിയാലിറ്റി ഷോയുടെ മാതൃകയിൽ യൂറോപ്പിലെ മുഴുവൻ മലയാളികൾക്കും പങ്കെടുക്കാവുന്ന തരത്തിൽ യുക്മയും ഗർഷോം ടിവിയും സംയുക്തമായി ഈ വർഷം അണിയിച്ചൊരുക്കുന്ന പരിപാടിയാണ് ’’ഗർഷോം ടിവി യുക്മ സൂപ്പർ ഡാൻസർ’’.
യുകെ ഉൾപ്പെടെ യൂറോപ്പിലെ വിവിധ വേദികളിലായി ഓഡിഷൻ നടത്തി അതിൽ നിന്നും തെരഞ്ഞെടുക്ക പെടുന്ന പ്രതിഭകൾക്കാണ് ഈ റിയാലിറ്റി ഷോയിലൂടെ അവസരം നൽകുന്നത്. യുകെയിലെ ലണ്ടനിലും ലെസ്റ്ററിലും , അയർലണ്ടിൽ ഡബ്ലിനിലും, സ്വിറ്റ്സർലാന്റിലെ സൂറിച്ചിലും ആയി ഓഡിഷനുകൾ നടത്തപ്പെടും. ഓഡിഷൻ തീയതി അപേക്ഷിക്കുന്ന മത്സരാത്ഥികളെ അറിയിക്കുന്നതാണ്. പെർഫോമൻസിനായി തെരഞ്ഞെടുക്ക പെടുന്നവരെ ഏകാംഗമായും ഗ്രൂപ്പുകളയായും സെമി ക്ലാസിക്കൽ , സിനിമാറ്റിക്, ബോളിവുഡ്, ഫ്യൂഷൻ , ഫ്രീസ്റ്റൈൽ തുടങ്ങിയ വിവിധ ഇനം നൃത്ത കലാ രൂപങ്ങൾ പ്രഗത്ഭരായ വിധി കർത്താക്കളുടെ മുൻപിൽ അവതരിപ്പിക്കുകയും അവതരണ മികവിന് അനുസൃതമായി അടുത്ത ഘട്ടത്തിലേക്ക് പരിഗണിക്കപ്പെടുകയും ചെയ്യുന്നതാണ്.
എല്ലാ റൗണ്ടുകളും പൂർത്തിയായതിനു ശേഷം ഫൈനലിൽ എത്തുന്ന മത്സരാർഥികൾ ഗ്രാൻഡ് ഫിനാലെയിലേക്ക് തെരഞ്ഞെടുക്കപ്പെടും. മാഞ്ചസ്റ്ററിൽ വച്ചു നടത്തുന്ന ഗ്രാൻഡ് ഫിനാലെയിൽ മലയാളത്തിലെ പ്രശസ്തരായ നർത്തകർ ആയിരിക്കും വിധികർത്താക്കളായി എത്തുക. ഫൈനലിൽ എത്തുന്ന മത്സരാർഥികൾ അവരുടെ മുൻപിലാണ് സ്വന്തം കഴിവ് തെളിയിക്കേണ്ടത്. മത്സര വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങളും കാഷ് പ്രൈസും നൽകുന്നതായിരിക്കും.
12നും 20 നും വയസിനമിടയിൽ പ്രായമുള്ള ആണ്,പെണ് ഭേദമെന്യേ ഏതൊരു യൂറോപ്പ് മലയാളിക്കും ഈ മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. ജൂണ് മാസത്തിൽ നടക്കുന്ന ആദ്യ ഒഡിഷനിൽ നിന്നും വിധി നിർണ്ണയം നടത്തി ഇരുപത് പേരെയാണ് പിന്നീടുള്ള മത്സരങ്ങൾക്ക് തെരഞ്ഞെടുക്കുക. യൂ.കെയിലെ നാലു നഗരങ്ങളിൽ വച്ച് ലൈവ് ആയി സ്റ്റേജിൽ വച്ചായിരിക്കും തുടക്കം മുതൽ എല്ലാ റൗണ്ടുകളിലും മത്സരങ്ങൾ നടത്തപ്പെടുക. ഈ മത്സരങ്ങൾ തത്സമയം ചിത്രീകരിക്കുകയും എല്ലാ ആഴ്ചകളിലും ഗർഷോം ടിവി സംപ്രേഷണം ചെയ്യുന്നതായിരിക്കും. എല്ലാ സ്റ്റേജിലും രണ്ടു റൗണ്ടുകളിലായിട്ടായിരിക്കും മത്സരങ്ങൾ നടത്തപ്പെടുക.
യുക്മ സ്റ്റാർ സിങ്ങർ ഗ്രാൻഡ് ഫിനാലെ വേദിയിൽ വച്ചു സൂപ്പർ ഡാൻസർ റിയാലിറ്റി ഷോയുടെ തിരി തെളിയും. യുക്മ സൂപ്പർ ഡാൻസറിന്റെ ചീഫ് പ്രോഗ്രാം കോർഡിനേറ്റർ യുക്മ നാഷണൽ വൈസ് പ്രസിഡന്റ് ഡോ. ദീപ ജേക്കബ് , യുക്മ ദേശീയ നിർവാഹക സമിതി അംഗം കുഞ്ഞുമോൻ ജോബ് എന്നിവർ ആയിരിക്കുമെന്ന് യുക്മ നാഷണൽ പ്രസിഡന്റ് മാമ്മൻ ഫിലിപ്പ് അറിയിച്ചു.
മത്സരത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുവാനായി യുക്മ നാഷണൽ സെക്രട്ടറി റോജിമോൻ വർഗീസ് (07883068181) ചീഫ് പ്രോഗ്രാം കോർഡിനേറ്റർമാരായ ഡോ:ദീപ ജേക്കബ് (07792763067 ) കുഞ്ഞുമോൻ ജോബ് (07828976113) എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.
മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള മത്സരാർത്ഥികൾ ഇതിനോടൊപ്പമുള്ള ഓണ്ലൈൻ ഫോം പൂരിപ്പിക്കേണ്ടതാണ്
https://www.emailmeform.com/builder/form/bG4uLakAE26b18zI6X8