ടി.എസ്. സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ഡിഎൻഎ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. 130 ദിവസം നിന്ന ചിത്രീകരണം കൊച്ചി, പീരുമേട്, മൃദുരേശ്വർ, ചെന്നൈ എന്നിവിടങ്ങളിലായാണ് പൂർത്തിയായത്.
ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ദുൾ നാസർ നിർമിക്കുന്ന ചിത്രം ഒരു പൊലീസ് ക്രൈം ഇൻവസ്റ്റിഗേഷൻ മൂവിയാണ്.
അഷ്കർ സൗദാനാണ് ചിത്രത്തിലെ നായിക. ലക്ഷ്മി റായ്, ഇനിയാ, ഹന്ന റെജി കോശി, ബാബു ആന്റണി, ഇർഷാദ്, അജു വർഗീസ്, ഇന്ദ്രൻസ്, കോട്ടയം നസീർ, പത്മരാജ് രതീഷ്, സാസ്വിക, ഇടവേള ബാബു, റിയാസ് ഖാൻ, ഗൗരി നന്ദ, രവീന്ദ്രൻ സെന്തിൽ, പൊൻ വണ്ണൻ, കഞ്ചൻ, കൃഷ്ണ, ഡ്രാക്കുള സുധീർ, അമീർ നിയാസ്, കിരൺ രാജ്, രാജാ സാഹിബ് എന്നിവരും പ്രധാന താരങ്ങളാണ്.
എ.കെ. സന്തോഷിന്റേതാണു തിരക്കഥ. നടി സുകന്യയുടെ വരികൾക്ക് ശരത്ത് ഈണം പകർന്നിരിക്കുന്നു. ഛായാഗ്രഹണം- രവിചന്ദ്രൻ. എഡിറ്റിംഗ് - ജോൺ കുട്ടി. കലാസംവിധാനം - ശ്യാം കാർത്തികേയൻ. മേക്കപ്പ് -രഞ്ജിത്ത് അമ്പാടി. കോസ്റ്റ്യൂം ഡിസൈൻ- നാഗ രാജ്. ചീഫ് : അസോസിയേറ്റ് ഡയറക്ടർ - അനിൽ മേടയിൽ. പ്രൊഡക്ഷൻ എക്സിക്യുട്ടീവ് ജസ്റ്റിൻ കൊല്ലം. പ്രൊഡക്ഷൻ കൺടോളർ - അനീഷ് പെരുമ്പിലാവ്. വാഴൂർ ജോസ്.