സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് റദ്ദാക്കണമെന്ന ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ആകാശത്തിന് താഴെ എന്ന സിനിമയുടെ സംവിധായകൻ ലിജീഷ് മുല്ലേഴത്താണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.
ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തില്‍ പക്ഷഭേദമുണ്ടെന്നും അവാര്‍ഡുകള്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി. അതേസമയം, ഈ ഹര്‍ജിയില്‍ ചലച്ചിത്ര അക്കാദമിയും, ചെയര്മാന് രഞ്ജിത്തും സുപ്രീംകോടതിയില്‍ തടസ ഹര്‍ജി നല്കി.
തങ്ങളുടെവാദം കേള്‍ക്കാതെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുതെന്നാണ് തടസ ഹര്‍ജിയിലെ ആവശ്യം.