കൊത്തയുടെ റിലീസിന് പിന്നാലെ ആരാധകർക്ക് നന്ദി പറഞ്ഞ് നടൻ ദുൽഖർ സൽമാൻ. സ്വപ്നം കാണാൻ കഴിയുന്നതിലുമധികം സ്നേഹം എല്ലാവരും തനിക്ക് നൽകിയെന്നും വീണ് പോകുന്പോഴെല്ലാം തന്നെ പിടിച്ചുയർത്തിയവരാണ് നിങ്ങളെന്നും കുറിപ്പിൽ ദുൽഖർ പറയുന്നു.
സ്നേഹം! എനിക്ക് സ്വപ്നം കാണാന്‍ കഴിയുന്നതിലും കൂടുതല്‍ സ്നേഹം എനിക്ക് എപ്പോഴും ലഭിച്ചിട്ടുണ്ട്. ഞാന്‍ ഇവിടെയുണ്ടാകാന്‍ കാരണം നിങ്ങള്‍ ഓരോരുത്തരും ആണ്.
ആ സ്നേഹം കാരണം ഞാന്‍ എല്ലാ സമയത്തും എല്ലാം നല്കുന്നു. ഞാന്‍ വീണ് പോകുമ്പോഴെല്ലാം നിങ്ങള്‍ എന്നെ പിടിച്ചുയര്‍ത്തി. അത് എന്നെ കഠിനമായി പരിശ്രമിക്കുന്നത് തുടരാന്‍ പ്രോത്സാഹിപ്പിക്കുന്നു.
ഞങ്ങളുടെ സിനിമയ്ക്ക് പ്രേക്ഷകരില്‍ നിന്ന് ഇത്രയധികം സ്നേഹം ലഭിക്കുന്നതില്‍ ഞാന്‍ വിനീതനാണ്. ഓരോ സിനിമയും ഒരു പഠനാനുഭവമാണ്. നിങ്ങളെ രസിപ്പിക്കാന്‍ ഞങ്ങളുടെ സിനിമയ്ക്ക് അവസരം നല്കുന്ന ഓരോരുത്തര്‍ക്കും നന്ദി.
നിങ്ങളുടെ ഓണത്തിന്റെ ഭാഗമാകാന്‍ ഞങ്ങള്‍ക്ക് സാധിച്ചതില്‍ സന്തോഷം. ഞങ്ങളുടെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് പ്രേക്ഷകര്‍ക്ക് നന്ദി പറയുന്നു. ദുല്‍ഖര്‍ കുറിച്ചു.
ദുൽഖർ നായകനായെത്തിയ കൊത്ത കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. എന്നാൽ ചിത്രം പ്രതീക്ഷിച്ച നിലവാരം പുലർത്തിയില്ല എന്നാണ് ആരാധകർ പറയുന്നത്. അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്ത ചിത്രം നിർമിച്ചത് ദുൽഖറിന്റെ ഉടമസ്ഥതയിലുള്ള വേഫെയർ ഫിലിംസാണ്.