രജനീകാന്ത് ചിത്രം ജയിലർ ഇതുവരെ നേടിയ കളക്ഷൻ പുറത്തുവിട്ട് ചിത്രത്തിന്റെ നിർമാതാക്കളായ സൺ പിക്ചേഴ്സ്. ചിത്രം ഇതുവരെ നേടിയത് 525 കോടിയാണ്. ചിത്രം റിലീസ് ചെയ്ത് 16 ദിവസം പിന്നിട്ടപ്പോഴെത്തെ കളക്ഷനാണിത്.
കമൽഹാസൻ ചിത്രം വിക്രത്തിന്റെ ലൈഫ് ടൈം ഗ്രോസ് മറികടന്ന് തമിഴിലെ ഏറ്റവും ഉയർന്ന കളക്ഷന്‍ നേടിയ രണ്ടാമത്തെ ചിത്രമായി ജയിലര്‍ മാറിക്കഴിഞ്ഞു.
#JailerHistoricBO 🔥💥@rajinikanth @Nelsondilpkumar @anirudhofficial @Mohanlal @NimmaShivanna @bindasbhidu @tamannaahspeaks @meramyakrishnan @suneeltollywood @iYogiBabu @iamvasanthravi @mirnaaofficial @kvijaykartik @Nirmalcuts @KiranDrk @StunShiva8 @valentino_suren @RIAZtheboss… pic.twitter.com/gL48pA209m
— Sun Pictures (@sunpictures) August 25, 2023
യന്തിരൻ 2 മാത്രമാണ് ഇനി ജയിലറിന്റെ മുന്നിലുള്ളത്. വാരാന്ത്യത്തോടെ ജയിലർ 550 കോടി പിന്നിടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. മോഹൻലാലും രജീകാന്തും ആദ്യമായി ഒന്നിച്ചെത്തിയ ചിത്രം കൂടിയായിരുന്നു ജയിലർ.
ശിവരാജ് കുമാർ, ജാക്കി ഷ്രോഫ്, രമ്യ കൃഷ്ണൻ, യോഗി ബാബു, വസന്ത് രവി, തമന്ന തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. പടയപ്പയ്ക്ക് ശേഷം രമ്യ കൃഷ്ണനും രജനിയും ഒന്നിച്ച ചിത്രം എന്ന പ്രത്യേകതയും ജയിലറിന് സ്വന്തമാണ്.
സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരന് ആണ് ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ നിര്‍മാണം.