വി. എ. ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ഒടിയനു വേണ്ടി മോഹൻലാൽ ഞെട്ടിക്കുന്ന മേക്ക് ഓവറിൽ എത്തുമെന്ന് അറിയിച്ചിരുന്നുവെങ്കിലും ടീസറിൽ ഒഴികെ അദ്ദേഹത്തിന്റെ ചിത്രങ്ങളൊന്നും പുറത്തുവിട്ടിരുന്നില്ല. ഇപ്പൊഴിതാ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും പുറത്തേക്ക് നടന്നിറങ്ങി വരുന്ന താരത്തിന്റെ കിടിലൻ ചിത്രങ്ങൾ സോഷ്യൽ മീഡിയായിൽ വ്യാപകമായി പ്രചരിക്കുന്നു. വണ്ണം നന്നേ കുറഞ്ഞ് ഒതുങ്ങിയ ശരീരത്തോടെയുള്ള താരത്തിന്റെ ചിത്രങ്ങളാണ് പുറത്തുവന്നത്.
ചിത്രത്തിൽ ഒടിയൻ മാണിക്യന്റെ യൗവന രൂപം സ്വന്തമാക്കാൻ ഫ്രാൻസിൽ നിന്നുള്ള വിദഗ്ധ സംഘത്തിന്റെ സഹായത്താലുള്ള കഠിനപരിശീലനത്തിൽ മോഹൻലാൽ പതിനെട്ട് കിലോ കുറച്ചിരുന്നു. ഫിസിയോതെറാപ്പിസ്റ്റുകളും ഡോക്ടർമാരും അടങ്ങിയ മുപ്പത് അംഗ സംഘത്തിന്റെ നേതൃത്വത്തിൽ രഹസ്യകേന്ദ്രത്തിലായിരുന്നു പരിശീലനം നടത്തിയിരുന്നത്. ദിവസേന ആറുമണിക്കൂറായിരുന്നു പരിശീലനം. ചിത്രത്തിൽ മുപ്പതു മുതൽ അറുപതുവയസ് വരെയുള്ള കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്.