ബംഗളൂരു: ദാസറഹള്ളി സെൻറ് ജോസഫ് ആൻഡ് ക്ലാരറ്റ് ദേവാലയത്തിൽ ഇടവകമധ്യസ്ഥനും തൊഴിലാളികളുടെ മധ്യസ്ഥനുമായ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളിനു തുടക്കമായി. തിരുനാളിന് തുടക്കംകുറിച്ച് ഇന്നലെ വൈകുന്നേരം ആറിന് വികാരി ഫാ. തോമസ് താന്നിയാനിക്കൽ സിഎംഎഫ് കൊടിയേറ്റി. തുടർന്ന് ആഘോഷമായ ദിവ്യബലിക്ക് ഫാ. ജോമോൻ ചേരോലിക്കൽ എംഎസ്എഫ്എസ് മുഖ്യകാർമികത്വം വഹിച്ചു. ഇന്നു രാവിലെ ഏഴിന് ദിവ്യബലി, 8.30ന് ലദീഞ്ഞ്, നൊവേന, ദിവ്യബലി എന്നിവയ്ക്ക് ഫാ. ജോണ് പായിക്കാട്ട് സിഎംഎഫ് മുഖ്യകാർമികനാകും. 30ന് വൈകുന്നേരം ആറിന് തിരുക്കർമങ്ങൾക്ക് ഫാ. ജോസ് മാധവത്ത് സിഎംഎഫ് കാർമികത്വം വഹിക്കും.
പ്രധാന തിരുനാൾ ദിവസമായ മേയ് ഒന്നിന് വൈകുന്നേരം അഞ്ചിന് പ്രസുദേന്തി വാഴ്ച, ലദീഞ്ഞ്, ആഘോഷമായ തിരുനാൾ ദിവ്യബലി എന്നിവയ്ക്ക് ഫാ. മാത്യു കീച്ചിറ സിഎംഎഫ് മുഖ്യകാർമികത്വം വഹിക്കും. ജാലഹള്ളി സെൻറ് തോമസ് ഇടവക വികാരി ഫാ. സിനോജ് പാട്ടത്തിൽ സിഎംഎഫ് തിരുനാൾ സന്ദേശം നല്കും. തുടർന്ന് സ്നേഹവിരുന്നും നടക്കുമെന്ന് വികാരി ഫാ. തോമസ് താന്നിയാനിക്കൽ സിഎംഎഫ് അറിയിച്ചു.
ദാസറഹള്ളി ദേവാലയത്തിൽ തിരുനാളിനു തുടക്കമായി
02:35 AM Apr 30, 2018 | Deepika.com