+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഭാ​ര്യ​യ്ക്ക് സ്നേ​ഹ​ചും​ബ​നം, അ​വാ​ർ​ഡ് നി​മി​ഷം അ​ല്ലു അ​ർ​ജു​ന്‍റെ വീ​ട്ടി​ലെ ആ​ഘോ​ഷം; വീ​ഡി​യോ

പു​ഷ്പ ദ ​റെ​യ്സി​ലെ അ​ഭി​ന​യ​ത്തി​ലൂ​ടെ മി​ക​ച്ച ന​ട​നാ​യി അ​ല്ലു അ​ർ​ജു​ൻ തെ​ര​ഞ്ഞെ​ടു​ക്ക​പ്പോ​ൾ താ​രം ഹൈ​ദ​രാ​ബാ​ദി​ലു​ള്ള വീ​ട്ടി​ലാ​യി​രു​ന്നു. ഭാ​ര്യ സ്നേ​ഹ റെ​ഡ്ഡി​യ്ക്ക് സ്നേ​ഹ​ചും​ബ​നം ന
ഭാ​ര്യ​യ്ക്ക് സ്നേ​ഹ​ചും​ബ​നം, അ​വാ​ർ​ഡ് നി​മി​ഷം അ​ല്ലു അ​ർ​ജു​ന്‍റെ വീ​ട്ടി​ലെ ആ​ഘോ​ഷം; വീ​ഡി​യോ

പു​ഷ്പ ദ ​റെ​യ്സി​ലെ അ​ഭി​ന​യ​ത്തി​ലൂ​ടെ മി​ക​ച്ച ന​ട​നാ​യി അ​ല്ലു അ​ർ​ജു​ൻ തെ​ര​ഞ്ഞെ​ടു​ക്ക​പ്പോ​ൾ താ​രം ഹൈ​ദ​രാ​ബാ​ദി​ലു​ള്ള വീ​ട്ടി​ലാ​യി​രു​ന്നു.

ഭാ​ര്യ സ്നേ​ഹ റെ​ഡ്ഡി​യ്ക്ക് സ്നേ​ഹ​ചും​ബ​നം ന​ൽ​കി വി​ജ​യം ആ​ഘോ​ഷി​ക്കു​ന്ന താ​ര​ത്തി​ന്‍റെ വീ​ഡി​യോ ഇ​പ്പോ​ൾ വൈ​റ​ലാ​ണ്. മ​ക്ക​ളാ​യ അ​യാ​നും അ​ർ​ഹ​യും അ​ച്ഛ​ന് സ്നേ​ഹാ​ശം​സ​ക​ളു​മാ​യി ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.



പു​ഷ്പ ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ സു​കു​മാ​റി​നെ ആ​ലിം​ഗ​നം ചെ​യ്താ​ണ് അ​ല്ലു വി​ജ​യ​നി​മി​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച​ത്. താ​ര​ത്തി​ന്‍റെ പി​താ​വ് അ​ല്ലു അ​ര​വി​ന്ദും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. അ​ല്ലു​വി​ന്‍റെ ക​രി​യ​റി​ലെ ആ​ദ്യ ദേ​ശീ​യ പു​ര​സ്കാ​രം കൂ​ടി​യാ​ണി​ത്.



ആ​ന്ധ്ര​യി​ലെ ഉ​ള്‍​കാ​ടു​ക​ളി​ല്‍ നി​ന്നും ച​ന്ദ​നം മു​റി​ച്ച് ക​ട​ത്തു​ന്ന പു​ഷ്പ​രാ​ജ് എ​ന്ന കാ​ട്ടു​ക​ള്ള​നാ​യാ​ണ് പു​ഷ്പ​യി​ൽ അ​ല്ലു അ​ർ​ജു​ൻ എ​ത്തി​യ​ത്.

കോ​വി​ഡ് ത​രം​ഗ​ത്തി​ന് ശേ​ഷം വ​ന്ന ചി​ത്രം ഇ​ന്ത്യ​യി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ ബ്ലോ​ക്ബ​സ്റ്റ​റു​ക​ളി​ല്‍ ഒ​ന്നാ​യി​രു​ന്നു. ര​ശ്മി​ക മ​ന്ദാ​ന നാ​യി​ക​യാ​യ സി​നി​മ​യി​ൽ ഫ​ഹ​ദ് ഫാ​സി​ലാ​യി​രു​ന്നു വി​ല്ല​നാ​യി എ​ത്തി​യ​ത്.