+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേരളാ പൂരം 2018: സ്പോണ്‍സർഷിപ്പ്, ഡൊണേഷൻ ക്ഷണിച്ചു

ലണ്ടൻ: യുക്മയുടെ ആഭിമുഖ്യത്തിൽ ജൂണ്‍ 30ന് നടക്കുന്ന മത്സരവള്ളംകളിയും കാർണിവലും ഉൾപ്പെടുന്ന കേരളാ പൂരം 2018 ലേക്ക് സ്പോണ്‍സർഷിപ്പ്, ഡോണേഷൻ എന്നിവ ക്ഷണിക്കുന്നതായി സ്വാഗതസംഘം ചെയർമാൻ മാമ്മൻ ഫിലിപ്പ് അ
കേരളാ പൂരം 2018: സ്പോണ്‍സർഷിപ്പ്, ഡൊണേഷൻ ക്ഷണിച്ചു
ലണ്ടൻ: യുക്മയുടെ ആഭിമുഖ്യത്തിൽ ജൂണ്‍ 30ന് നടക്കുന്ന മത്സരവള്ളംകളിയും കാർണിവലും ഉൾപ്പെടുന്ന കേരളാ പൂരം 2018 ലേക്ക് സ്പോണ്‍സർഷിപ്പ്, ഡോണേഷൻ എന്നിവ ക്ഷണിക്കുന്നതായി സ്വാഗതസംഘം ചെയർമാൻ മാമ്മൻ ഫിലിപ്പ് അറിയിച്ചു.

കഴിഞ്ഞ വർഷം ആദ്യമായി സംഘടിപ്പിക്കപ്പെട്ട മത്സരവള്ളംകളി വീക്ഷിക്കുവാനെത്തിയത് ഏകദേശം അയ്യായിരത്തോളം ആളുകളാണ്. ഇത്തവണ എണ്ണായിരത്തിലധികം ആളുകൾ കാണികളായെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 1700ലധികം കാറുകൾക്കും വിവിധ ടീമുകൾ എത്തിച്ചേർന്ന കോച്ചുകൾക്കും പാർക്കിംഗ് സൗകര്യം ഒരുക്കിയാണ് കഴിഞ്ഞ വർഷം യുക്മ സംഘാടകമികവ് പ്രകടമാക്കിയത്. പൂർണമായും സൗജന്യമായിട്ടാണ് പാർക്കിംഗ് അനുവദിച്ചിരുന്നത്. ഇത്തവണയും ഇതു തുടരണമെന്നാണ് സംഘാടകസമിതിയുടെ തീരുമാനം.

കേരളാ പൂരം 2018 ന് ഉദ്ദേശം 50,000 ലധികം പൗണ്ട് ചെലവ് വരുമെന്നാണ് കരുതപ്പെടുന്നത്. സ്പോണ്‍സർഷിപ്പിലൂടെയാണ് ഈ തുക കണ്ടെത്തേണ്ടത്. വള്ളംകളിയെയും യുക്മയുടെ പ്രവർത്തനങ്ങളെയും സ്നേഹിക്കുന്ന ആളുകളിൽ നിന്നോ സ്ഥാപനങ്ങളിൽ നിന്നോ ഡൊണേഷൻ ആയും സാന്പത്തിക സഹായം സ്വീകരിക്കുവാനാണ് സംഘാടകസമിതി തീരുമാനിച്ചിരിക്കുന്നത്. 500 പൗണ്ടോ അതിലധികമോ വരുന്ന തുകയാണ് ഡോണേഷനായി പ്രതീക്ഷിക്കുന്നത്. സ്പോണ്‍സർമാർക്ക് സ്റ്റാളുകൾ പരിപാടി നടക്കുന്ന സ്ഥലത്ത് അനുവദിക്കുന്നതാണ്. ഡൊണേഷൻ നൽകുന്നവർക്ക് പ്രത്യേക പരിഗണന ഉണ്ടായിരിക്കും. സ്പോണ്‍സർമാർ, ഡൊണേഷൻ എന്നിവ സംബന്ധിച്ച വിശദവിവരങ്ങൾക്ക് ഭാരവാഹികളുമായി ബന്ധപ്പെടാവുന്നതാണ്.

മലയാളി ബിസിനസുകാർക്ക് പ്രത്യേക പരിഗണന നൽകുമെന്ന് ചീഫ് കോർഡിനേറ്റർ റോജിമോൻ വർഗീസ് വ്യക്തമാക്കി. കേരളത്തിന്‍റെ ടൂറിസം മേഖലയിലെ വികസനത്തിന് സഹായകരമായ നടപടികൾ സ്വീകരിക്കുവാൻ കഴിയുന്ന യുകെ മലയാളികളുടെ സ്ഥാപനങ്ങൾക്കാണ് പരിപാടിയോട് അനുബന്ധിച്ച് നടക്കുന്ന കാർണിവലിൽ സ്റ്റാളുകളും മറ്റും സജ്ജീകരിക്കുന്നതിന് പ്രത്യേക പരിഗണന നൽകുന്നത്. വള്ളംകളി മത്സരത്തിനൊപ്പം തന്നെ കേരളത്തിന്‍റെ പരന്പരാഗത കലാരൂപങ്ങൾ ഉൾപ്പെടുത്തിയുള്ള സ്റ്റേജ് പ്രോഗ്രാമുകളും അരങ്ങേറും. കേരളീയ ഭക്ഷണം ലഭ്യമാകുന്ന സ്റ്റാളുകളും കേരളത്തിന്‍റെ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന വിപുലമായ പ്രദർശനവും ഉണ്ടായിരിക്കും.

വിവരങ്ങൾക്ക്: അലക്സ് വർഗീസ് 07985641921, ഓസ്റ്റിൻ അഗസ്റ്റിൻ 07889 869216, മാമ്മൻ ഫിലിപ്പ് 07885467034, റോജിമോൻ വർഗീസ് 07883068181.