+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജർമനിയിൽ ആദ്യ ഇലക്ട്രിക് ട്രാക്ക് നിർമാണം തുടങ്ങി

ഫ്രാങ്ക്ഫർട്ട്: ജർമൻ ഹൈവേകളിൽ ട്രക്കുകളുടെ ആധിക്യം മൂലം ഉണ്ടാകുന്ന ഗതാഗത തടസവും മലിനീകരണവും കുറയ്ക്കാനായി ഹൈവേകളിൽ ഇലക്ട്രിക് ട്രാക്ക് നിർമാണം തുടങ്ങി. ആദ്യഘട്ടത്തിൽ ഫ്രാങ്ക്ഫർട്ട് മുതൽ ഡാംസ്റ്റാട
ജർമനിയിൽ ആദ്യ ഇലക്ട്രിക് ട്രാക്ക് നിർമാണം തുടങ്ങി
ഫ്രാങ്ക്ഫർട്ട്: ജർമൻ ഹൈവേകളിൽ ട്രക്കുകളുടെ ആധിക്യം മൂലം ഉണ്ടാകുന്ന ഗതാഗത തടസവും മലിനീകരണവും കുറയ്ക്കാനായി ഹൈവേകളിൽ ഇലക്ട്രിക് ട്രാക്ക് നിർമാണം തുടങ്ങി.

ആദ്യഘട്ടത്തിൽ ഫ്രാങ്ക്ഫർട്ട് മുതൽ ഡാംസ്റ്റാട്ട് വരെ ആണ് ഇലക്ട്രിക് ട്രാക്കിന്‍റെ നിർമാണം. ഗതാഗത വകുപ്പിന്‍റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ഇതിന്‍റെ പ്രവർത്തനം പുരോഗമിക്കുന്നത്.

ഇലക്ട്രിക് ട്രാക്കിലൂടെ മാത്രം ഓടുന്നതുകൊണ്ട് ട്രക്കുകളുടെ ഓവർ ടേക്കിംഗും ഹൈവേകളിലെ ട്രാഫിക്കും കുറയ്ക്കാൻ സാധിക്കും.

യൂറോപ്യൻ യൂണിയൻ ഇലക്ട്രിക് ട്രാക്ക് സിസ്റ്റം തുടങ്ങണമെന്ന് അംഗ രാജ്യങ്ങളോട് അഭ്യർഥിച്ചെങ്കിലും സാന്പത്തികമായി ഈ പദ്ധതി നടപ്പാക്കാൻ ഇതേവരെ മറ്റു രാജ്യങ്ങൾക്കു കഴിഞ്ഞില്ല.

റിപ്പോർട്ട്: ജോർജ് ജോണ്‍