+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വിയന്ന അന്താരാഷ്ട്ര മാരത്തണിൽ മലയാളികളെ അണിനിരത്തി കേരള സമാജം വിയന്ന

വിയന്ന: വിയന്ന അന്താരാഷ്ട്ര മാരത്തണിൽ മലയാളി സാന്നിധ്യം. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നായി നാല്പതിനായിരത്തോളം അംഗങ്ങൾ പങ്കെടുത്ത, 35ാമത് വിയന്ന സിറ്റി മാരത്തണിൽ ഈ വർഷം കേരളസമാജം വിയന്നയുടെ 15
വിയന്ന അന്താരാഷ്ട്ര മാരത്തണിൽ മലയാളികളെ അണിനിരത്തി കേരള സമാജം വിയന്ന
വിയന്ന: വിയന്ന അന്താരാഷ്ട്ര മാരത്തണിൽ മലയാളി സാന്നിധ്യം. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നായി നാല്പതിനായിരത്തോളം അംഗങ്ങൾ പങ്കെടുത്ത, 35-ാമത് വിയന്ന സിറ്റി മാരത്തണിൽ ഈ വർഷം കേരളസമാജം വിയന്നയുടെ 15 അംഗങ്ങൾ പങ്കെടുത്തു.

പാപ്പച്ചൻ പുന്നക്കലിന്‍റെ നേതൃത്വത്തിൽ മാസങ്ങളായി ശാസ്ത്രീയവും ആയാസകരവുമായ ചിട്ടയായ പരിശീലനമാണ് നടന്നു വന്നത്. 18 വയസിൽ താഴെയുള്ള അഞ്ച് അംഗങ്ങൾ അധികാരികളുടെ പ്രത്യേക അനുമതി നേടിയാണ് മാരത്തണിൽ പങ്കെടുത്തത്. എല്ലാ അംഗങ്ങളും നിശ്ചിത സമയത്തിനുള്ളിൽ ഓട്ടം പൂർത്തിയാക്കി മെഡലുകൾ സ്വന്തമാക്കി.

ഏപ്രിൽ 22നു രാവിലെ ഡാന്യൂബ് നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഐക്യരാഷ്ട്രസഭ ആസ്ഥാനത്തിന് മുന്നിൽ നിന്നുമാണ് മാരത്തോണ്‍ ആരംഭിച്ചത്. നാല്പത്തിരണ്ട് കിലോമീറ്റർ ഓടിത്തീർക്കേണ്ട സിറ്റി മാരത്തണ്‍, ഇരുപത്തി ഒന്ന് കിലോമീറ്റർ ഓടേണ്ട ഹാഫ് മാരത്തണ്‍, റിലേ മാരത്തണ്‍ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളായാണ് സംഘടിപ്പിച്ചത്.

ഹാഫ് മാരത്തോണിൽ എബി കുര്യൻ, ബൈജു ഓണാട്ട്, ഫ്രെഡി മാധവപ്പള്ളി, പാപ്പച്ചൻ പുന്നക്കൽ, സെനിൻ ശിശുപാലൻ, ശരത് കൊച്ചുപറന്പിൽ, സിമ്മി കൈലാത്ത് എന്നിവരും റിലേ മരത്തോണിൽ അഞ്ചിത അന്തിവീട്, അർച്ചിത അന്തിവീട്, അഞ്ജലി അലാനി, ജെന്നിഫർ വട്ടക്കുന്നുന്പറത്ത്, മരിയ ഓണാട്ട്, സിൽവിയ കൈലാത്ത്, സോണിയ പുത്തൻകളം, സുബിൻ പുത്തൻകളം എന്നിവരും പങ്കെടുത്തു.

റിപ്പോർട്ട്: ഷിജി ചീരംവേലിൽ