കിംഗ് ഓഫ് കൊത്തയുടെ പ്രമോഷൻ കഴിഞ്ഞ് പുറത്തേക്കിറങ്ങിയ ദുൽഖർ സൽമാനെ ആളുകൾ വളഞ്ഞു. കാമറകൾക്കിടയിൽ ആളുകളാൽ ചുറ്റപ്പെട്ട് ദുൽഖർ കടന്നുപോയി.
എന്നാൽ ആ തിക്കിലും തിരക്കിലും പെട്ട് ഒരാൾ പെട്ടന്ന് പിറകിലായി പോയി. സുരേഷ് ഗോപിയുടെ മകനും നടനുമായ ഗോകുൽ സുരേഷ്. ദുൽഖറിനെ ആളുകൾ പൊതിഞ്ഞപ്പോൾ ഒപ്പം നടന്നിരുന്ന ഗോകുൽ പുറകിലേക്ക് പോയി. ആ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തിരുന്നു.
ദുല്‍ഖറിനെ സംരക്ഷിച്ച് ബോഡിഗാര്‍ഡുകളും ഉണ്ടായിരുന്നു. ദുല്‍ഖറിന് ചുറ്റും ആളുകള്‍ കൂടിയപ്പോള്‍ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നിരുന്ന ഗോകുല്‍ സുരേഷിനെ ആരും ശ്രദ്ധിച്ചില്ല. ഗോകുലിനെ തഴഞ്ഞ് ദുല്‍ഖറിനൊപ്പം എല്ലാവരും നടന്നു നീങ്ങുന്നതും വീഡിയോയിൽ കാണാം.
എന്നാൽ ഇതിനുശേഷം മുന്നോട്ട് പോയ ദുൽഖർ ഗോകുലിനെ കാണാതായപ്പോൾ ഗോകുൽ എവിടെയെന്ന് അവിടെയുള്ളവരോടു ചോദിക്കുന്നുണ്ട്. ഗോകുലിനുവേണ്ടി കാത്തു നിന്ന ശേഷം അദ്ദേഹത്തോട് മുന്നിൽ നടക്കാൻ പറഞ്ഞതിനു ശേഷമാണ് ദുൽഖർ നടത്തം തുടർന്നത്.
കരിയറിന്റെ തുടക്കത്തിൽ ഇതുപോലെ തന്നെ അവഗണനകളും ഒറ്റപ്പെടലും കൂക്കിവിളികളും നേരിട്ട താരമായിരുന്നു ദുല്‍ഖറെന്നും ഒരിക്കൽ താങ്കളും വലിയൊരു താരമായി മാറുമെന്നും തുടങ്ങി നിരവധി കമന്റുകളാണ് എത്തുന്നത്.