+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വിശ്വാസം ജ്വലിപ്പിച്ച് മാർ സ്രാന്പിക്കൽ ഡെർബിയിൽ ഇടയസന്ദർശനം പൂർത്തിയാക്കി

ഡെർബി: ഡെർബി വിശ്വാസ സമൂഹത്തിനു ആത്മീയതയുടെ പുതുചൈതന്യം പകർന്നു അഞ്ചുദിവസം നീണ്ടുനിന്ന ഇടയ സന്ദർശനം മാർ ജോസഫ് സ്രാന്പിക്കൽ പൂർത്തിയാക്കി. ഡെർബിയിലെ എല്ലാ ഭവനങ്ങളിലും സന്ദർശിച്ച് വെഞ്ചരിപ്പു നടത്താനും
വിശ്വാസം ജ്വലിപ്പിച്ച് മാർ സ്രാന്പിക്കൽ ഡെർബിയിൽ ഇടയസന്ദർശനം പൂർത്തിയാക്കി
ഡെർബി: ഡെർബി വിശ്വാസ സമൂഹത്തിനു ആത്മീയതയുടെ പുതുചൈതന്യം പകർന്നു അഞ്ചുദിവസം നീണ്ടുനിന്ന ഇടയ സന്ദർശനം മാർ ജോസഫ് സ്രാന്പിക്കൽ പൂർത്തിയാക്കി. ഡെർബിയിലെ എല്ലാ ഭവനങ്ങളിലും സന്ദർശിച്ച് വെഞ്ചരിപ്പു നടത്താനും വിശ്വാസികളെ നേരിൽകണ്ടു സംസാരിക്കാനും അദ്ദേഹം സമയം കണ്ടെത്തി. സെക്രട്ടറി ഫാ. ഫാൻസുവ പത്തിലും അദ്ദേഹത്തെ അനുഗമിച്ചു.

ഞായറാഴ്ച ഡെർബി സെന്‍റ് ജോസഫ്സ് ദേവാലയത്തിൽ ഉച്ചകഴിഞ്ഞു നടന്ന തിരുക്കർമങ്ങൾക്ക് മാർ സ്രാന്പിക്കൽ നേതൃത്വം നൽകി. പ്രീസ്റ്റ് ഇൻ ചാർജ് ഫാ. ബിജു കുന്നക്കാട്ട്, ഫാ. ഫാൻസുവ പത്തിൽ എന്നിവർ സഹകാർമികരായിരുന്നു.

മാമ്മോദീസായിൽ ലഭിച്ച പ്രസാദവരത്തിന്‍റെ ശക്തി നമ്മിൽ പ്രകടമാകാതിരിക്കുന്നത് നമ്മുടെ പാപങ്ങളുടെ സ്വാധീനം മൂലമാണെന്നും അതിനാൽ പാപത്തെ ഒഴിവാക്കി ജീവിക്കുന്പോൾ പ്രസാദവര അവസ്ഥയിൽ കൂടുതലായി വളരാൻ സാധിക്കുമെന്നും വചനസന്ദേശത്തിൽ മാർ സ്രാന്പിക്കൽ ഓർമിപ്പിച്ചു.

ദിവ്യബലിക്കുശേഷം സണ്‍ഡേ സ്കൂൾ കുട്ടികൾ, കൈക്കാര·ാർ, കമ്മിറ്റി അംഗങ്ങൾ, സണ്‍ഡേ സ്കൂൾ അധ്യാപകർ, ഗായകസംഘം, വിമെൻസ് ഫോറം പ്രതനിധികൾ, വാർഡ് പ്രതിനിധികൾ തുടങ്ങിയവർ മാർ സ്രാന്പിക്കലിൽനിന്നും സമ്മാനങ്ങൾ ഏറ്റുവാങ്ങി. വിമെൻസ് ഫോറം പ്രസിഡന്‍റ് ലില്ലി സാബു നന്ദി പറഞ്ഞു.

ഏപ്രിൽ 25, 26, 27 (ബുധൻ, വ്യാഴം, വെള്ളി) തീയതികളിൽ സ്പാൾഡിംഗ് ബോസ്റ്റണ്‍ എന്നിവിടങ്ങളിൽ ഇടയസന്ദർശനം നടക്കും. ബോസ്റ്റണ്‍ സെന്‍റ് മേരീസ് ദേവാലയത്തിൽ മാർ സ്രാന്പിക്കലിന്‍റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിക്കും.

വികാരി ഫാ. ബിജു കുന്നക്കാട്ട്, കമ്മിറ്റി അംഗങ്ങൾ വിമെൻസ് ഫോറം, മതാധ്യാപകർ എന്നിവരുടെ നേതൃത്വത്തിൽ ഇടവക സന്ദർശനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.

പള്ളിയുടെ വിലാസം:St. Marys Catholic Church, Boston, 24, Horncastle Road, Boston, PE21 9BU.