+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേറ്റും കുട്ടിയും ആശുപത്രി വിട്ടു

ലണ്ടൻ: വില്യം രാജകുമാരന്‍റെയും കേറ്റ് മിഡിൽടണിന്‍റെയും മൂന്നാമത്തെ കുട്ടി ആശുപത്രി വിട്ടു. ബ്രിട്ടീഷ് കിരീടാവകാശത്തിലേക്ക് ആറാം സ്ഥാനത്തുള്ള ആണ്‍കുട്ടി ലണ്ടനിലെ സെന്‍റ് മേരീസ് ഹോസ്പിറ്റലിലാണ് ജനിച്ചത
കേറ്റും കുട്ടിയും ആശുപത്രി വിട്ടു
ലണ്ടൻ: വില്യം രാജകുമാരന്‍റെയും കേറ്റ് മിഡിൽടണിന്‍റെയും മൂന്നാമത്തെ കുട്ടി ആശുപത്രി വിട്ടു. ബ്രിട്ടീഷ് കിരീടാവകാശത്തിലേക്ക് ആറാം സ്ഥാനത്തുള്ള ആണ്‍കുട്ടി ലണ്ടനിലെ സെന്‍റ് മേരീസ് ഹോസ്പിറ്റലിലാണ് ജനിച്ചത്.

മൂത്ത കുട്ടികളായ ജോർജും ഷാർലറ്റും സഹോദരനെ സന്ദർശിക്കാനെത്തിയിരുന്നു. പ്രസവം നോർമൽ ആയിരുന്നുവെന്നും ഒരുപാട് സന്തോഷമുണ്ടെന്നും വില്യം രാജകുമാരന്‍റെ പ്രതികരണം.

കുട്ടിക്ക് പേരു നിശ്ചയിച്ചോ എന്ന ചോദ്യത്തിന്, വൈകാതെ അറിയാം എന്നായിരുന്നു വില്യമിന്‍റെ പ്രതികരണം. കുട്ടിയുമായി വില്യമും കേറ്റും ആശുപത്രിക്കു മുന്നിലെത്തി, കാണാനെത്തിയവരെ അഭിവാദ്യം ചെയ്തു. തുടർന്നാണ് കെൻസിങ്ടണ്‍ കൊട്ടാരത്തിലേക്കു പോയത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ