+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്നേഹാഞ്ജലി 2018 ചാരിറ്റി ഈവനിംഗ് 28 ന്

ലണ്ടൻ: ജിഎംഎ ചാരിറ്റി ധനശേഖരണാർഥം സംഘടിപ്പിക്കുന്ന സ്നേഹാഞ്ജലി 2018, ഏപ്രിൽ 28 ന് (ശനി) ഗ്ലോസ്റ്റർഷെയറിലേ സർ തോമസ് റിച്ച് ഗ്രാമർ സ്കൂളിൽ നടക്കും. ജിഎംഎ കുടുംബാംഗങ്ങളെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തി
സ്നേഹാഞ്ജലി 2018 ചാരിറ്റി ഈവനിംഗ് 28 ന്
ലണ്ടൻ: ജിഎംഎ ചാരിറ്റി ധനശേഖരണാർഥം സംഘടിപ്പിക്കുന്ന സ്നേഹാഞ്ജലി 2018, ഏപ്രിൽ 28 ന് (ശനി) ഗ്ലോസ്റ്റർഷെയറിലേ സർ തോമസ് റിച്ച് ഗ്രാമർ സ്കൂളിൽ നടക്കും.

ജിഎംഎ കുടുംബാംഗങ്ങളെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തി അകാല ചരമമടഞ്ഞ ഞങ്ങളുടെ പ്രിയപെട്ടവരെ ഓർമിക്കുന്ന ഒരു ദിനവും കൂടിയാണ് സ്നേഹാഞ്ജലി. വിവിധ കലാ പരിപാടികൾക്കൊപ്പം ജിഎംഎ ഓർക്കസ്ട്രയുടെ ഗാനമേളയും പുരുഷകേസരി സ്റ്റേജ് ഷോയും പരിപാടിയുടെ ഭാഗമായിരിക്കും.

മറ്റു സംഘടനകളിൽനിന്നും ഏറെ വ്യത്യസ്തമായി പ്രവർത്തിക്കുന്ന ജിഎംഎ, കേരളത്തിലെ ഒരു ജില്ലാ ആശുപത്രിക്കുവേണ്ടിയുള്ള സഹായമാണ് ചെയ്തു കൊടുക്കുന്നത്. ഈ വർഷം നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള പത്തനംതിട്ട ജില്ലാ ആശുപത്രിയും അവിടുത്തെ രോഗികളുമാണ് ഇതിന്‍റെ ഗുണഭോക്താക്കളാകുന്നത്. കേരളത്തിൽ സ്വകാര്യ ആശുപത്രിയിലെ ചികിത്സയെ കുറിച്ച് സ്വപ്നം പോലും കാണാൻ കഴിയാത്ത പാവപ്പെട്ട രോഗികൾ ആശ്രയിക്കുന്ന സർക്കാർ ആശുപത്രികളുടെ ശോചനീയാവസ്ഥക്ക്, കഴിയും വിധം ഒരു പരിഹാരമായി മാറുന്നതാണ് ജിഎംഎ യുടെ ഈ രംഗത്തെ പരിശ്രമങ്ങൾ.

ചാരിറ്റി പ്രവർത്തനങ്ങൾ നിത്യ ജീവിതത്തിന്‍റെ ഭാഗമായും ശൈലിയായും മാറ്റിയ ജിഎംഎ അംഗങ്ങളുടെ അകമഴിഞ്ഞ സഹായ സഹകരണം മാത്രമാണ് കഴിഞ്ഞ എട്ടു വർഷമായി സുഗമമായി നടന്നു വരുന്ന ഈയൊരു സ്വപ്ന പദ്ധതിയുടെ വിജയ തന്ത്രം.