+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാൽ തൊട്ട് വന്ദനം: അതാണു എന്‍റെ ശീലം- രജനികാന്ത്

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ കാൽ തൊട്ട് വന്ദിച്ച സംഭവത്തിൽ വിശദീകരണവുമായി നടൻ രജനികാന്ത്. സന്യാസിമാരുടെ കാലിൽ തൊട്ടു വന്ദിക്കുന്നതാണ് തന്‍റെ ശീലമെന്നും തന്നേക്കാൾ പ്രായം കുറഞ്ഞ സ
കാൽ തൊട്ട് വന്ദനം: അതാണു എന്‍റെ ശീലം- രജനികാന്ത്

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ കാൽ തൊട്ട് വന്ദിച്ച സംഭവത്തിൽ വിശദീകരണവുമായി നടൻ രജനികാന്ത്.

സന്യാസിമാരുടെ കാലിൽ തൊട്ടു വന്ദിക്കുന്നതാണ് തന്‍റെ ശീലമെന്നും തന്നേക്കാൾ പ്രായം കുറഞ്ഞ സന്യാസിമാരോട് ആദരം അറിയിക്കുന്നത് അങ്ങനെയാണെന്നും രജനികാന്ത് പറഞ്ഞു.

ചെന്നൈയിൽ തിരിച്ചെത്തിയശേഷം മാധ്യമങ്ങളുടെ ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സൗഹൃദപരമായാണ് യോഗി ആദിത്യനാഥ് ഉൾപ്പടെയുള്ളവരെ സന്ദർശിച്ചത്. നാലു വർഷങ്ങൾക്കു ശേഷം ഇമയമല പോയി വന്നതു സന്തോഷമായെന്നും രജനികാന്ത് വ്യക്തമാക്കി.