ലണ്ടൻ: കോമണ്‍വെൽത്ത് രാഷ്ട്രത്തലവൻമാരുടെ ഉച്ചകോടിക്കിടെ വിവിധ രാഷ്ട്രത്തലവൻമാരുമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉഭയകക്ഷി ചർച്ചകൾ നടത്തി.
സീഷെൽസ് പ്രസിഡന്റ് ഡാനി ഫൗറുമായി നടത്തിയ ചർച്ചയിൽ വ്യാപാര, നിക്ഷേപ മേഖലകളിലെ സഹകരണവും മറ്റ് ഉഭയകക്ഷി കാര്യങ്ങളും വിഷയമായി. മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ ്കുമാർ ജഗ്നാഥ്, ഉഗാണ്ടയുടെ പ്രസിഡന്റ് യോവേരി മുസെവേനി എന്നവരുമായും മോദി സംസാരിച്ചു.
53 രാഷ്ട്രത്തലവൻമാർക്ക് എലിസബത്ത് രാജ്ഞി നൽകുന്ന വിരുന്നോടെയാണ് ഉച്ചകോടി ഒൗപചാരികമായി സമാപിച്ചത്. ചാൾസ് രാജകുമാരനും ആതിഥേയനായി വിരുന്നിനുണ്ടായിരുന്നു. രാജ്ഞിയുടെ 92ാം പിറന്നാൾ കൂടിയാണ് ശനിയാഴ്ച. ഈ പശ്ചാത്തലത്തിൽ രാജ്ഞിയുടെ വിടവാങ്ങൽ പാർട്ടിയും ബർത്ത്ഡേ പാർട്ടിയും കൂടിയായി ഇതു മാറി. കോമണ്‍വെൽത്തിന് ഭാവിയിൽ ചാൾസ് രാജകുമാരനാണ് ഒൗപചാരിക നേതൃത്വം നൽകുക.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ