+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡെ​ർ​ബി​യി​ൽ വെ​ള്ളി​യാ​ഴ്ച മു​ത​ൽ മാ​ർ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ലി​ന്‍റെ ഇ​ട​യ​സ​ന്ദ​ർ​ശ​നം

ഡെ​ർ​ബി: ഈ​സ്റ്റ് മിഡ്‌ലാന്‍ഡിലെ പ്ര​ധാ​ന വി. ​കു​ർ​ബാ​ന കേ​ന്ദ്ര​ങ്ങ​ളി​ലെ​ന്നാ​യ ഡെ​ർ​ബി സെ​ന്‍റ് തോ​മ​സ് കാ​ത്ത​ലി​ക് ക​മ്യൂ​ണി​റ്റി​യി​ൽ ഗ്രേ​റ്റ് ബ്രി​ട്ട​ണ്‍ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്ര
ഡെ​ർ​ബി​യി​ൽ വെ​ള്ളി​യാ​ഴ്ച മു​ത​ൽ മാ​ർ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ലി​ന്‍റെ ഇ​ട​യ​സ​ന്ദ​ർ​ശ​നം
ഡെ​ർ​ബി: ഈ​സ്റ്റ് മിഡ്‌ലാന്‍ഡിലെ പ്ര​ധാ​ന വി. ​കു​ർ​ബാ​ന കേ​ന്ദ്ര​ങ്ങ​ളി​ലെ​ന്നാ​യ ഡെ​ർ​ബി സെ​ന്‍റ് തോ​മ​സ് കാ​ത്ത​ലി​ക് ക​മ്യൂ​ണി​റ്റി​യി​ൽ ഗ്രേ​റ്റ് ബ്രി​ട്ട​ണ്‍ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ൽ വെ​ള്ളി​യാ​ഴ്ച മു​ത​ൽ ഓ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്നു. വ​രു​ന്ന അ​ഞ്ചു​ദി​വ​സ​ങ്ങ​ളി​ലാ​യി എ​ല്ലാ വീ​ടു​ക​ളി​ലും വെ​ഞ്ച​രി​പ്പും സ​ന്ദ​ർ​ശ​ന​വും ന​ട​ത്തു​ന്ന മാ​ർ സ്രാ​ന്പി​ക്ക​ൽ ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ഡെ​ർ​ബി സെ​ന്‍റ് ജോ​സ​ഫ്സ് ദേ​വാ​ല​യ​ത്തി​ൽ ദി​വ്യ​ബ​ലി​യ​ർ​പ്പി​ച്ചു വ​ച​ന​സ​ന്ദേ​ശം ന​ൽ​കും. സെ​ക്ര​ട്ട​റി റ​വ. ഫാ. ​ഫാ​ൻ​സ്വാ പ​ത്തി​ലും മെ​ത്രാ​നെ അ​നു​ഗ​മി​ക്കു​ന്നു​ണ്ട്.

അ​തേ​സ​മ​യം ത​ങ്ങ​ളു​ടെ ഇ​ട​യി​ലേ​ക്ക് ആ​ദ്യ​മാ​യി ക​ട​ന്നു​വ​രു​ന്ന രൂ​പ​താ​ധ്യ​ക്ഷ​നെ സ്വീ​ക​രി​ക്കാ​ൻ ഡെ​ർ​ബി വി​ശ്വാ​സ​സ​മൂ​ഹം പ്രാ​ർ​ത്ഥ​നാ​പൂ​ർ​വം ഒ​രു​ങ്ങി ക​ഴി​ഞ്ഞു. അ​ഭി. പി​താ​വി​നെ നേ​രി​ൽ കാ​ണാ​നും സം​സാ​രി​ക്കാ​നും ആ​വേ​ശ​ത്തോ​ടെ കാ​ത്തി​രി​ക്കു​ക​യാ​ണ് വി​ശ്വാ​സി​ക​ൾ. സീ​റോ മ​ല​ബാ​ർ പ്രീ​സ്റ്റ് ഇ​ൻ ചാ​ർ​ജ് റ​വ. ഫാ. ​ബി​ജു കു​ന്ന​യ്ക്കാ​ട്ട്, കൈ​ക്കാ​ര·ാ​ർ ക​മ്മി​റ്റി​യം​ഗ​ങ്ങ​ൾ, വാ​ർ​ഡ് ലീ​ഡേ​ഴ്സ്, മ​താ​ധ്യാ​പ​ക​ർ, വ​നി​താ​ഫോ​റം അം​ഗ​ങ്ങ​ൾ, വോ​ള​ണ്ടി​യേ​ഴ്സ് തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു​ക്ക​ങ്ങ​ളെ​ല്ലാം പൂ​ർ​ത്തി​യാ​യി.

റിപ്പോർട്ട്: ഫാ. ​ബി​ജു കു​ന്ന​യ്ക്കാ​ട്ട്