സ്ട്രാസ്ബുർഗ്: അൽബേനിയയും മാസിഡോണിയയും യൂറോപ്യൻ യൂണിയൻ അംഗത്വത്തിനു നൽകിയിരിക്കുന്ന അപേക്ഷയുടെ അടിസ്ഥാനത്തിൽ ചർച്ചകൾക്കു തുടക്കം കുറിക്കാൻ യൂറോപ്യൻ കമ്മിഷൻ അനുമതി നൽകി. കൗണ്‍സിൽ ഓഫ് മെന്പർ സ്റ്റേറ്റ്സിന് ഈ വിഷയം ശുപാർശ ചെയ്യുമെന്ന് വിദേശ നയ മേധാവി ഫെഡറിക്ക് മോഗെറിനി അറിയിച്ചു.
ആറ് പടിഞ്ഞാറൻ ബാൾക്കൻ രാജ്യങ്ങളിൽ സെർബിയയുമായും മോണ്ടിനെഗ്രോയുമായും മാത്രമാണ് ഇതുവരെ അംഗത്വ ചർച്ചകൾ ആരംഭിച്ചിട്ടുള്ളത്. അൽബേനിയയും മാസിഡോണിയയും സമീപ മാസങ്ങളിൽ വളരെയധികം കാര്യങ്ങൾ ചെയ്തതായും അത് അംഗീകരിക്കുന്നു എന്നും യൂറോപ്യൻ യൂണിയൻ എൻലാർജ്മെന്റ് കമ്മിഷണർ യോഹാൻസ് ഹാൻ പറഞ്ഞു.
അംഗത്വം നൽകുന്നത് ആ രാജ്യങ്ങൾക്കു നൽകുന്ന സൗജന്യമല്ല. അത് യൂറോപ്യൻ യൂണിയന്റെ കൂടി ഉത്തമ താത്പര്യങ്ങൾക്ക് ഗുണം ചെയ്യുമെന്നും ഹാൻ ചൂണ്ടിക്കാട്ടി.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ