ലണ്ടൻ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൂന്നുദിന ബ്രിട്ടൻ സന്ദർശനം തെരേസാ മേ സർക്കാർ ആഘോഷമാക്കിയത് ഇന്ത്യൻ കലാവിസ്മയവും ചാലിച്ചുചേർത്താണ്. ഈ കലാവിസ്മയം ബ്രിട്ടനിൽ ഇന്ത്യൻ കലകൾക്കുള്ള ഒരു അംഗീകാരം കൂടിയായി.
ശാസ്ത്രത്തിന്റെയും കണ്ടുപിടിത്തങ്ങളുടെയും 5000 വർഷം എന്ന പ്രദർശനത്തിന്റെ ഭാഗമായി ഏപ്രിൽ 18 ന് രാവിലെ നടത്തിയ കലാവിസ്മയത്തിൽ വിശിഷ്ടാതിഥികളായി എത്തിയ ചാൾസ് രാജകുമാരന്റെയും നരേന്ദമോദിയുടെ മുന്പിലാണ് ഇന്ത്യൻ കലകളുടെ അരങ്ങേറ്റം ഉണ്ടായത്. 5000 വർഷത്തെ ശാസ്ത്ര സാങ്കേതിക വികസനം ഉൾക്കൊള്ളിച്ചുള്ള പ്രദർശനം ലണ്ടൻ സയൻസ് മ്യൂസിയത്തിലാണ് നടന്നത്.
ഈസ്റ്റ് ലണ്ടനിലെ പ്രശസ്ത നൃത്താധ്യാപികയായ ഭാഗ്യലക്ഷ്മി ത്യാഗരാജൻ നയിച്ച ഗ്രൂപ്പാണ് രാഗതാളലയത്തിൽ നേതാക്കളെ വിസ്മയിപ്പിച്ചത്.രണ്ടു മലയാളി യുവനർത്തകികളും ഈ ഗ്രൂപ്പിലുണ്ടായിരുന്നു.
ലണ്ടനിൽ 2010ൽ ആരംഭിച്ച അരുണിമ കുമാർ ഡാൻസ് കന്പനിയിലെ
(എകെഡിസി) കലാകാരികളാണ് നൃത്ത വസ്മയം കാഴ്വച്ചത്. ഇതിനോടകം 35 രാജ്യങ്ങളിൽ വൈവിധ്യങ്ങളായ നൃത്തരൂപങ്ങൾ അവതരിപ്പിച്ച എകെഡിസി ലോകപ്രശസ്ത നൃത്തകലാലയമാണ്.
ഭരതനാട്യം, കുച്ചിപ്പുടി, ഒഡീസി, കഥക് എന്നീ നൃത്തരൂപങ്ങളുടെ പ്രത്യേക ആവിഷ്ഷ്ക്കാരമായിരുന്നു മോദിയ്ക്കും ചാൾസിനും മുന്പിൽ അവതരിപ്പിയ്ക്കപ്പെട്ടത്. നർത്തന വിസ്മയത്തിൽ ആറാടിയ ഇരുനേതാക്കളും കലാകാരികളെ അഭിനന്ദിക്കുക മാത്രമല്ല കാലാകാരികൾക്കൊപ്പം ഫോട്ടോയ്ക്കും പോസു ചെയ്താണ് തങ്ങളുടെ സന്തോഷം പങ്കുവച്ചത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ